മണിക്കൂർ വാടകക്കും ഊബർ റെഡി

കൊച്ചി: ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മണിക്കൂർ വാടകയ്ക്കു ലഭ്യമാകുന്ന ഇൻട്രാസിറ്റി സർവീസ് ഊബർ കൊച്ചി ഉൾപ്പെടെ 17 നഗരങ്ങളിൽ ആരംഭിച്ചു. യാത്രക്കാരന് മണിക്കൂറുകളോളം കാർ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് നിർത്തുകയും ചെയ്യാം.
പുതിയ സേവനത്തിലൂടെ യാത്രക്കരന് മണിക്കൂറിൽ 10 കിലോമീറ്റർ പാക്കേജിന് 189 രൂപ നിരക്കിൽ കാർ ലഭിക്കും. ഒന്നിലധികം യാത്രകൾ ബുക്ക് ചെയ്യാതെ തന്നെ എവിടെയും  പോകാനോ തിരികെ വരാനോ കഴിയും. 12 മണിക്കൂർ വരെ വിവിധ സമയക്രമത്തിൽ പാക്കേജ് തിരഞ്ഞെടുക്കാം.
കോവിഡിന് ശേഷം നഗരങ്ങൾ ചലിച്ച് തുടങ്ങിയതോടെ യാത്രക്കാർക്ക് ഊബർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പലയിടങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് പോകേണ്ടവർക്ക്  മണിക്കൂർ വാടക നൽകിയാൽ മതി. പല ആവശ്യങ്ങൾക്ക് ഊബറിനെ മണിക്കൂറുകളോളം നിലനിർത്താനുള്ള സൗകര്യം നൽകുമെന്ന് യൂബർ ഇന്ത്യ മേധാവി പ്രഭ്ജീത് സിംഗ് പറഞ്ഞു.
കൊച്ചിക്ക് പുറമെ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ജയ്പൂർ, പൂനെ, അഹമ്മദാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ, ലുധിയാന, ചണ്ഡീഗഢ്, ലക്‌നൗ, ഗോഹട്ടി, കാൺപൂർ, ഭോപാൽ തുടങ്ങി 17 നഗരങ്ങളിൽ സേവനം ലഭിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.