നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനെതിരെ ആർബിഐ നടപടിയെടുത്തതോടെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഇടിവ്. 15%ത്തോളം ഇടിവാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഉണ്ടായത്.മണപ്പുറം ഫിനാൻസിനായി വരുമാനം കുറവുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് ലോണുകൾ അനുവദിക്കുന്നത് ആശിർവാദ് മൈക്രോഫിനാൻസ് എന്ന സബ്സിഡിയറി കമ്പനിയാണ്. നിർദേശങ്ങൾ കൃത്യമായി പിന്തുടരാത്തതിന്റെ പേരിൽ ആർബിഐ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ലോണുകൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തിവെക്കാനാണ് ആർബിഐ നിർദേശം. ആശിർവാദിനൊപ്പം നാല് കമ്പനികൾക്ക് കൂടി ആർബിഐയുടെ വിലക്കുണ്ട്.
മണപ്പുറം ഫിനാൻസിന്റെ മൊത്ത വരുമാനത്തിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് ആശിർവാദ് മൈക്രോഫിനാൻസാണ്. ഈ നടപടിയോടെ മണപ്പുറം ഫിനാൻസിന് തരംതാഴ്ത്തൽ ഭീഷണിയുമുണ്ട്. നിലവിൽ അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫ്‌റീസ് മണപ്പുറത്തിന്റെ ഓഹരികളെ “ഹോൾഡ്” ആയി തരംതാഴ്ത്തിയിട്ടുണ്ട്.
ആശിർവാദിൽ മൈക്രോഫിനാൻസ് വായ്പകൾ തകരാറിലാവുകയും കുടിശ്ശിക ഉയരുകയും ചെയ്താൽ അതിൻ്റെ അനുബന്ധ സ്ഥാപനത്തിൽ മണപ്പുറം ഫിനാൻസിന് മൂലധനം നിക്ഷേപിക്കേണ്ടിവരുമെന്നാണ് ജെഫ്‌റീസ് കരുതുന്നത്. ഇത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചേക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.