മനാമ : ബഹ്‌റൈനിലെ പ്രഭാതങ്ങൾ പലയിടത്തും മഞ്ഞിൽ പുതയുന്നത് പതിവ് കാഴ്ചയാകുന്നു. രാവിലെ റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും കാഴ്ച മങ്ങിയത് കാരണം വഴിയിൽ നിർത്തിയിടേണ്ടി വന്നു. രാവിലെ ആറ് മണി മുതൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെയും ശൈത്യം സാരമായി ബാധിക്കുന്നുണ്ട്. വെളിച്ചക്കുറവ് കാരണം പല ബസ് സ്റ്റോപ്പുകളിലും രക്ഷിതാക്കൾ ബസ് വരുന്നതുവരെ കാത്തുനിൽക്കേണ്ടി വരുന്നു.
തണുത്ത കാറ്റ് പകൽസമയങ്ങളിലും വീശിയടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പല പ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്തതോടെ തണുപ്പ് കൂടി. ശൈത്യം രൂക്ഷമായതോടെ കമ്പിളി വസ്ത്ര വിപണി സജീവമായിട്ടുണ്ട്. മനാമ സൂഖുകളിലും മറ്റു പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലും കമ്പിളി പുതപ്പും തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും വലിയ ഓഫറുകളോടെ വിൽപന നടക്കുന്നുണ്ട്. വാരാന്ത്യങ്ങളിൽ മരുഭൂമിയിലെ ക്യാംപിങ് കൂടാരങ്ങളിലേക്ക് ആളുകളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും തണുപ്പ് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.