Breaking News

മകള്‍ക്ക് കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈ ല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തി ല്‍ 1.72 കോടി രൂപ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി ഇന്ററിംസെറ്റി ല്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കോണ്‍ഗ്ര സ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണ സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയത് നിയമ വിരുദ്ധമായാണ്. ഇന്ന് കേരളത്തില്‍ ഓര്‍ഗനൈസ്ഡ് കൊള്ളയും ഇന്‍സ്റ്റിറ്റിയൂഷണലൈ സ്ഡ് കറപ്ഷ നുമാണ് നടക്കുന്നത്. മകള്‍ നടത്തി യ ക്രമക്കേടില്‍ മുഖ്യമന്ത്രി മറുപടി പറയണമെ ന്നും മാത്യു കുഴല്‍നാ ടന്‍ ആവശ്യപ്പെട്ടു

എക്സാലോജിക് കമ്പനി വാങ്ങിയ പണത്തേക്കാള്‍ കൂടുതല്‍ പണം പിണറായി വിജയന്റെ മകള്‍ വീ ണ വ്യ ക്തിപരമായി വാങ്ങിയിട്ടുണ്ട്. വ്യക്തിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് മറുപടി പറയേണ്ടത് ആ വ്യക്തിയാണ്. ആ വ്യക്തി എന്നു പറയുന്നത് മുഖ്യമന്ത്രിയുടെ മകളാണ്. മാത്യുകുഴ ല്‍ നാടന്‍ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളടെ മകള്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസാമാ സം പണം വാങ്ങിയ തെന്ന്, സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹം മുഖ്യമന്ത്രിയോട് ചോ ദ്യം ഉയര്‍ത്തും. ഞങ്ങള്‍ വീണയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചോദിക്കുന്നത് മുഖ്യമന്ത്രിയോ ടാണ്. ഇതിനു മറുപടി പറയാ ന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി മൂന്ന് വര്‍ഷത്തിനിടെ മാസപ്പടി ഇനത്തി ല്‍ 1.72 കോടി രൂപ നല്‍ കിയെന്നാ ണ് റിപ്പോര്‍ട്ടുകള്‍. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖകള്‍ ഉദ്ധ രിച്ചുകൊണ്ടാ ണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആരോപണം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നിഷേധിച്ചിട്ടു ണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.