മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛന് 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛന് 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
2017ല്‍ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്‌സോ കേസുകള്‍ക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയ ത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്. ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച പ്രതിക്കെതിരെ അഞ്ച് വകുപ്പുകളിലായാണ് 106 വര്‍ഷം കോടതി കഠിന തടവിനു ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജ ഡ്ജി വി ഉദയകുമാറുമാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും അഡ്വ. ഗോപിക ഗോപാലും ഹാജരാ യി. കാട്ടാക്കട എസ്‌ഐയായിരുന്ന ഡി ബിജു കുമാര്‍, ഇന്‍സ്‌പെക്ടറായിരുന്ന ആര്‍എസ് അനൂപ് എന്നി വരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.