അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടി ലെത്തി ക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാ സ്റ്റ്യന്‍ സേവ്യര്‍ ഹര്‍ജി നല്‍കിയത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതിയെ തിരികെയെ ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയു ന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ ഹര്‍ജി നല്‍കിയത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശി ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ആയിഷയ്ക്കൊപ്പം മകളും അഫ്ഗാനിലെ ജയിലില്‍ കഴിയുന്നുണ്ട്. 10 വയസ്സില്‍ താഴെ മാത്രമാണ് കു ട്ടിയുടെ പ്രായം. അതിനാല്‍ മാനുഷിക പരി ഗണന നല്‍കി ഇരുവരെയും നാട്ടില്‍ എത്തിക്കണമെ ന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ആയിഷയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎപിഎ കേസില്‍ വിചാരണ നേരിടാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ വെച്ച് ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞുമടക്കം കേരളത്തി ല്‍ നിന്ന് പോയ സ്ത്രീകളെല്ലാം ജയിലിലാണ്. ഇ പ്പോള്‍ അമേരിക്കന്‍ സൈന്യവും അഫ്ഗാനിസ്ഥാനി ല്‍ നിന്ന് പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിയന്ത്രണം നേടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍ സേവ്യറിന്റെ ഹര്‍ജി.
2016 ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള തിനാല്‍ മകളെയും കൊച്ചുമകളെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണ മെന്നാണ് ഹര്‍ജിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാബൂളിലെ ജയിലില്‍ കഴി യുന്നവരുടെ സുരക്ഷ അനിശ്ചിതത്വത്തിലാണ്. അതിനാല്‍ അവരെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് എ ത്തിക്കണം. ഇതിനെ എതിര്‍ക്കുന്ന കേന്ദ്ര നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹ ര്‍ജിയില്‍ പറയുന്നു.
2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യന്‍ അബ്ദുല്‍ റഷീദിനൊപ്പം പോയത്. 2013 ഒക്ടോ ബര്‍ 26 നായിരുന്നു മകള്‍ സാറയുടെ ജനനം. 2016 ല്‍ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാ നായി രാജ്യം വിട്ടു. ഇതേ വര്‍ഷം ജൂലൈ 10ന് ഇതുമായി ബന്ധപ്പെട്ട് ആളെ കാണാനില്ലെന്ന പരാതി അബ്ദുല്‍ റഷീദിന്റെ പിതാവ് അബ്ദുള്ള കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ നല്‍കുകയു മായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.