Home

മകളുടെ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി;വനിതാ കമ്മീഷനും കേസെടുത്തു, നവജാതശിശുവിനെ ആന്ധ്രയിലെ കുടുംബത്തിന് ദത്തു നല്‍കിയെന്ന് സൂചന

കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ശിശുക്ഷേമ സമിതി ദത്തുകൊടുത്തെന്നാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോ ടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്

തിരുവനന്തപുരം: ദലിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ നവജാത ശിശുവിനെ തട്ടിയെടുത്ത് ഒ ളിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനും കേസെടുത്തു. വിഷയത്തില്‍ ഡി ജിപിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുര ത്ത് അടുത്തമാസം നടക്കുന്ന സിറ്റിങില്‍ കക്ഷികളെ വിളിച്ചുവരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗ വുമായ സ്മിതാ ജയിംസ് എന്നിവര്‍ക്കെ തിരെ കേസെടുത്തത്.  മാതാപിതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം പേരൂര്‍ക്കട പൊലീസ് കേസെടുത്തി രുന്നു.

നവജാത ശിശുവിനെ മാതാപിതാക്കള്‍ തട്ടിയെടുത്തെന്ന് പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ് ഏപ്രില്‍ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടു പോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ശിശുക്ഷേമ സമിതി ദത്തുകൊടുത്തെന്നാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്.കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമസമിതിയിലാണെന്ന് ഇവര്‍ അറിയുന്നത്. ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേ താ ണെന്നാണ് സംശയം. രണ്ട് ദിവസത്തിനു ശേഷമാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസി ലെത്തിയ മാതാപിതാക്കളോട് കുഞ്ഞ് ശിശുക്ഷേമസമിതിയിലു ണ്ടെന്ന് പറയുന്നത്.

അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഡിവൈഎഫ്ഐ മേഖ ലാ പ്രസിഡന്റും ദലിത് ക്രിസ്ത്യനു മായ അജിത്തുമായുള്ള മകള്‍ അനുപമയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്‍പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ ആശു പത്രിയില്‍ നിന്ന് കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.

പ്രസവിച്ച് മൂന്നാം ദിവസം ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.പൊലിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലിസ് മൊ ഴി രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു.ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപിതാ ക്കള്‍ കുഞ്ഞിനെ കൊണ്ട് പോയ തെന്നാണ് അനുപമയുടെ ആരോപണം. ഈ വര്‍ഷം ഏപ്രില്‍ 19നാണ് കു ഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപൊയെന്ന് കാണിച്ച് അനുപമ പൊലിസില്‍ പരാതി നല്‍ കിയത്.

കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാ ല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്‍പിച്ചതെന്നാണ് അച്ഛ ന്‍ ജയചന്ദ്രന്‍ പറയുന്നത്.അറിയപ്പെടുന്ന സിഐടിയു നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.