ഉടമകളുമായി ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്താതെ, അനുമതി പോലും ചോദിക്കാതെയാണ് വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നുത്
കവരത്തി : വികസന പദ്ധതികളുടെ മറവില്‍ ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടു ക്കല്‍ നടപടി തുടങ്ങി. ഉടമകളുമായി ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്താതെ, അനുമതി പോ ലും ചോദിക്കാതെയാണ് വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നുത്. ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ചുവന്ന കൊടികുത്തിയപ്പോഴാണ് ഉടമകള്‍ അറിയുന്നത്.
അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരം നടപടികള്‍.വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രദേ ശിക ഭരണകര്‍ത്തക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശക്തമായ നടപടികള്‍ക്ക് അദ്ദേഹം നി ര്‍ദേശം നല്‍കിയതായാണ് വിവരം. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേ ധം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച കേസും ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുക യാണ്. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്.
അതിനിടെ ലക്ഷദ്വീപില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേരെ പിരിച്ചുവിട്ട അ ഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ സാമ്പത്തി ധൂര്‍ത്തിന്റെ വാര്‍ത്തയും പുറത്തു വന്നു. കഴിഞ്ഞ ഫ്രെബ്രുവരില്‍ ദാമന്‍ ദിയു ദ്വീപിലേക്കുള്ള യാത്രക്കായി അദ്ദേഹം ചെലവഴിച്ചത് 23.21 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനത്തിലാണ് അദ്ദേഹം ദ്വീപിലെത്തിയത്. ഈ ഒരു വിമാന യാത്രക്ക് മാത്രമാണ് അദ്ദേഹം 23.21 ലക്ഷം ചെല വഴി ച്ചത്. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്.
നിലവില്‍ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. കൂടാതെ 400 കോടി യുടെ നിര്‍മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കി യെന്നും അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടി രൂപ ചെലവഴിച്ചുവെന്നും ആരോപണമുണ്ട്. ഇത് സംബ ന്ധിച്ച വിശദമായ പരാതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് വിവരം
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.