Breaking News

ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി ; വിചാരണ നേരിടണമെന്ന് ഹൈക്കോടതി, ആറു ഹര്‍ജികളും തള്ളി

കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജികളും തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കൊച്ചി: സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാട് കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും തള്ളി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജി കളും തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസറും ഭൂമി വാങ്ങിയ സാജു വര്‍ഗീസും വിചാ രണ നേരിടണം.

ഭൂമി ഇടപാടില്‍ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നായിരുന്നു കേസ്. വിചാരണ നേരിടണമെന്ന് തൃക്കാക്കര കോടതിയാണ് ആദ്യം ഉത്തരവിട്ടത്. ജില്ല സെഷന്‍സ് കോടതിയും വിചാരണ നേരിടണ മെന്ന് ഉത്തരവിട്ടിരുന്നു. വിചാരണയ്ക്കുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് ആദായ നി കുതി വകുപ്പും കണ്ടെത്തിയിരുന്നു. കേസില്‍ എറണാകുളം-അങ്കമാലി അതിരൂപത 3.5 കോടി രൂപ പിഴയൊടുക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടില്‍ വന്‍ നികുതി വെട്ടി പ്പാണ് നടന്നതെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി ഇടപാടിനും കൃത്യമായ രേഖകളില്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.