Home

ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമില്ല ; ഹൈക്കോടതിയുടെ നിര്‍ണായക വിധി

ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശ മില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേ ശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്

കൊച്ചി:ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശ മില്ലെന്ന കീഴ്ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേ ശി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ഉത്തരവ്.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന്‍ ഡേവിഡ് റാഫേല്‍ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്റി തോമ സാണ് പയ്യന്നൂര്‍ സബ് കോടതിയെ സമീപിച്ചത്. ഫാ. ജെ യിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണെന്നും അതില്‍ വീടു വച്ചത് തന്റെ സ്വന്തം പണം ഉപയോഗിച്ചാണെന്നും ഹെന്റി കോടതിയില്‍ പറഞ്ഞു. താന്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന വീടാണ് ഇത്. ഇ തില്‍ മരുമകന് യാതൊരു അവകാശവും ഇല്ലെന്നും ഹെന്റി ചൂ ണ്ടിക്കാട്ടി.

ഹെന്റിയുടെ ഏക മകളെ വിവാഹം കഴിച്ചിരിക്കുന്നത് താന്‍ ആണെന്ന് ഡേവിസ് റാഫേല്‍ പറഞ്ഞു . പ്രായോഗികമായി, വിവാഹത്തോടെ താന്‍ ഇവിടെ ദത്തുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ താമസിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് മരുമകന്‍ വാദിച്ചു. എന്നാല്‍ വിചാരണക്കോടതി ഇതു തള്ളി. ഇതു ചോദ്യം ചെയ്താണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.

മരുമകനെ കുടുംബാംഗം എന്ന നിലയില്‍ കണക്കാക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടില്‍ ദത്തുനില്‍ക്കുകയാണെന്ന മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.