Home

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു;ആദ്യം കാമുകന്‍ അറസ്റ്റില്‍,പിന്നാലെ ഭാര്യയും അഴിക്കുള്ളില്‍

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദ് ആത്മഹത്യ ചെയ്ത കേസിലാ ണ് ഭാര്യ ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖില യെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമു കന് പിന്നാലെ ഭാര്യയും അറസ്റ്റില്‍.മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാ ദ്(35) ആത്മഹത്യ ചെയ്ത കേസിലാണ് ഭാര്യ ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ് അഖില(30)യെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശിവപ്രസാദിന്റെ ആത്മ ഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്.അഖിലയുടെ കാമുകന്‍ നെടുമങ്ങാട് നഗരി ക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ വിഷ്ണു(30)നേരത്തെ അറസ്റ്റിലായിരുന്നു.

2019-സെപ്റ്റംബര്‍ എട്ടിനാണ് ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. വിഷ്ണു തന്റെ ബന്ധുവാണെന്നായിരുന്നു അഖില ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് വിഷ്ണുവിന് വീട്ടില്‍ അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു.വിഷ്ണുവും അഖിലയും തമ്മിലുള്ള അശ്ലീല വീഡിയ കാണാനിടയായതാ ണ് ശിവപ്രസാദ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.തന്റെ മരണ ത്തിന് ഉത്തര വാദി വിഷ്ണുവാണെന്ന് ചുമരില്‍ എഴുതിവച്ചശേഷമായിരുന്നു ശിവപ്രസാദ് ജീവനൊടുക്കിയത്.

അഖില ഒരു ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു.അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണു വുമായി യുവതി അടുപ്പത്തിലായിരുന്നു.ശിവപ്രസാദിന്റെ മരണ ശേഷം,അഖിലയും രണ്ടുകുട്ടികളും വി ഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്.കഴിഞ്ഞ 10നാണ് ഒളിവിലായിരുന്ന വിഷ്ണുവിനെ പൊലീ സ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാംപ്രതിയായ അഖില ഒളിവിലായിരുന്നു. ഭാര്യയും വിഷ്ണുവും തമ്മിലു ള്ള അശ്ലീല വീഡിയോ കാണാന്‍ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അ ന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.