ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിക്കല്‍ ഗൗതം കൃഷ്ണ,തൃശൂര്‍ വടക്കാഞ്ചേരി ചേലക്കര പാറ യില്‍ വീട്ടില്‍ മാത്യു എബ്രഹാം എന്നിവ രെയാണ് ഞായര്‍ വൈകിട്ട് മാന്നന്നൂര്‍ ഉരുക്കുതടയ ണയ്ക്ക് സമീപം കാണാതായത്
ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല.ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിക്കല്‍ ഗൗതം കൃഷ്ണ (22), തൃശൂര്‍ വടക്കാഞ്ചേരി ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു എബ്രഹാം(23) എന്നിവരെയാണ് ഞായര്‍ വൈകിട്ട് മാന്നന്നൂര്‍ ഉരുക്കുതടയണയ്ക്ക് സമീപം കാണാതായത്. തെരച്ചില്‍ തിങ്കള്‍ രാത്രി ഏഴുവരെ തുടര്‍ന്നു.
മഴയെത്തുടര്‍ന്നുള്ള അടിയൊഴുക്ക് തെരച്ചിലിന് തടസ്സമായി. ചൊവ്വയും തെരച്ചില്‍ തുടരും. നാവി കസേനയുടെ സഹായം കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാന്നന്നൂര്‍, പൈകുളം, വാഴാലിക്കടവ്, ത്രാങ്ങാ ലി അടിയണ, ഷൊര്‍ണൂര്‍ തടയണ, മുണ്ടായ, പട്ടാമ്പി പാലം, വെള്ളിയാങ്കല്ല് എന്നിവിടങ്ങ ളിലായി രുന്നു തെരച്ചില്‍. മന്ത്രി കെ രാധാകൃഷ്ണന്‍, പി മമ്മിക്കുട്ടി എംഎല്‍എ, കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
കാണാതായവര്‍ വാണിയംകുളം സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഞായറാഴ്ച വൈകിട്ട് ഏഴുപേരുമായി പുഴ കാണാനെത്തിയതാണ്. പുഴയില്‍ ഇറ ങ്ങിയ മാത്യു എബ്രഹാം കാല്‍വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഗൗതം കൃ ഷ്ണ ഒഴുക്കില്‍പ്പെട്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.