ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു.
കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാ താക്കിയെന്ന് ലത്തീന്‍ സഭയുടെ ഇടയലേഖനം. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലെ മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മാണം നടന്നുകഴിഞ്ഞുവെന്ന് സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ കമ്പനിയായ ഇ എം സി സിയെ പേരെടുത്തു പറഞ്ഞാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം. ഇ എം സി സിയുമായുള്ള കരാര്‍ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും ഇടയലേഖനത്തില്‍ പറയുന്നു. ലത്തീന്‍ സഭയുടെ കൊല്ലം രൂപതയുടെ കീഴിലുള്ള പള്ളികളിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇടയലേഖനം വായിച്ചത്.
മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കു കയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ലേഖനത്തില്‍ കേന്ദ്ര സര്‍ക്കാരിനും വിമര്‍ ശനമുണ്ട്. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുന്നു എന്ന് കുറ്റപ്പെടു ത്തുന്ന ഇടയലേഖനത്തില്‍ ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവി ഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനാണ് കേന്ദ്ര സര്‍ക്കാരി നെ വിമര്‍ശിക്കുന്നത്. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖ നം വിമര്‍ശിക്കുന്നുണ്ട്.
ടൂറിസത്തിന്റെയും വികസനത്തിന്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊ ഴിലാളി മേഖലകളെ തകര്‍ത്തെറിയാന്‍ ശ്രമമെന്നും അത്തരം നയങ്ങളും തീരുമാന ങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്നുമാണ് ഇടയലേഖനത്തിലെ ആഹ്വാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.