UAE

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമം ; യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

യു എ ഇയിലെ ഉമ്മുല്‍ഖുവൈനിലാണ് മലയാളി വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ മുങ്ങി മരിച്ചത്.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫാണ് മരിച്ചത്

ഉമ്മുല്‍ഖുവൈന്‍ : ഭര്‍ത്താവും മക്കളും കടലില്‍ മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ഇറങ്ങിയ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. യു എ ഇയിലെ ഉമ്മുല്‍ഖുവൈനിലാണ് മലയാളി വീട്ടമ്മ ഭര്‍ത്താ വിനെയും മക്കളെയും രക്ഷിക്കാനുള്ള ശ്രമത്തില്‍ കടലില്‍ മുങ്ങി മരിച്ചത്.കോഴിക്കോട് പന്തീരാ ങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫാണ് (32) മരിച്ചത്.

ബിച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട ഭര്‍ത്താവിനെയും മക്കളെയും രക്ഷിക്കാന്‍ ശ്രമിക്കവെ യാണ് അപകടം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപ കടത്തിന് കാരണമായത്. അജ്മാനില്‍ താമസിക്കുന്ന കുടുംബം ഇന്ന് രാവിലെയാണ് ഉമ്മുല്‍ ഖുവൈനിലെ ബിച്ച് സന്ദര്‍ശിക്കാനെത്തിയത്.

കുളിക്കാനിറങ്ങിയ ഭര്‍ത്താവ് മഹ്‌റൂഫും എട്ടും നാലും വയസുള്ള മക്കള്‍ ആരിഫും ഐറയും തിരയില്‍പെട്ടത് കണ്ടാണ് റഫ്‌സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവര്‍ ഭര്‍ത്താ വിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്‌സ കടലില്‍ മുങ്ങിപ്പോയിരുന്നു.

ഇത്തിസലാത്ത് ജീവനക്കാരനാണ് റഫ്‌സയുടെ ഭര്‍ത്താവ് മഹ്‌റൂഫ്. കോഴിക്കോട് മാതറ എടക്കാട്ട് ഹൗസില്‍ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്‌സ.

മൃതദേഹം ഉമ്മുല്‍ഖൈന്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് സജാദ് നാട്ടിക, ചാരിറ്റി കോര്‍ഡിനേറ്റര്‍ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ പുരോ ഗമിക്കുന്നുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.