ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ് മരിച്ചത്.
പത്തനംതിട്ട: ഭര്‍ത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോണ്‍സയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴ ക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ അല്‍ഫോണ്‍സയെ അയല്‍വാസി ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴാണ് ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോണ്‍സ പറഞ്ഞത്. തുടര്‍ന്ന് അയല്‍ വാസി തന്നെ ഇവരുടെ മകളെ വിളിച്ച് വിവരം അറിയിച്ചു.
ഫിലിപ്പോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. അല്‍ ഫോണ്‍സ മാനസിക നില തെറ്റിയത് പോലെയാണ് സംസാരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല. സം ഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.