Home

ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍ പിടിയില്‍

കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത്

തൃശൂര്‍: ഇതര സംസ്ഥാനതൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരനും കൂടി അറസ്റ്റില്‍. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീ രുവിനെയും സഹായിച്ച പതിനേഴുകാരനാണ് അറസ്റ്റിലായത്. ബീരുവിന്റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ പതിനേഴുകാരന്‍.

ചേര്‍പ്പ് പെരിഞ്ചേരി മണവാംകോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ ബം ഗാള്‍ സ്വദേശി മണ്‍സൂര്‍ മാലിക്കി(40)നെ ഭാര്യ രേഷ്മ ബീവി (33)യും കാമുനും ചേര്‍ന്ന് കൊലപ്പെടുത്തി യെന്നാണ് കേസ്.ബീരു ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശ ദീകരണം. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളി പ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പി ന്നാലെയാണ് മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരനും പിടിയിലായത്.

ഒരാഴ്ച മുമ്പാണ് കൊലപാതകം നടന്നത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.മൃതദേഹം കുഴിച്ചിട്ട ശേഷം ഭര്‍ത്താവിനെ കാണാനി ല്ലെന്ന് കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ ഭാര്യയും കാമുകനും ചേ ര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതി ച്ചെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച രാവിലെ രേഷ്മ ബീവി ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ ഒരാഴ്ചയായി കാണാ നില്ലെന്നും ബംഗാളിലേക്ക് പോയതായി സംശയമുണ്ടെന്നും പരാതി നല്‍കി.മറ്റൊരു ബംഗാള്‍ സ്വദേശി യോടൊപ്പമാണ് പരാതി നല്‍കാനെത്തിയത്. മന്‍സൂര്‍ മാലിക്കിന്റെ മൊ  ബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേ ഷന്‍ പരിശോധിച്ചപ്പോള്‍ താമസസ്ഥലത്തിന്റെ പരിധിയില്‍ ത്തന്നെ ഉണ്ടെന്ന് മനസ്സിലായി. ഇക്കാര്യം ഉച്ചയോടെ രേഷ്മ ബീവിയെ അറിയിച്ചു. തുടര്‍ന്ന് രേ ഷ്മ ബീവി താന്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പരാതി നല്‍കാന്‍ ഒപ്പം വന്നയാളെ വിളിച്ചറിയിച്ചു. ഇയാള്‍ ഈ വിവരം പൊലീസിന് കൈമാറി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.