കടുത്ത ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു
കൊച്ചി: ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആലുവ സിഐ സിഎല്‍ സുധീറിനിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി. ഭര്‍തൃവീട്ടു കാര്‍ക്കും ആലുവ സിഐയ്ക്കുമെതിരെ യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിലാണ് നടപടി. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയി രുന്നു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെ ട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി റൂറല്‍ എസ്പി കെ കാര്‍ത്തി ക് അറിയിച്ചു.
ആലുവ എടയപ്പുറം സ്വദേശിനിയായ മോഫിയ പര്‍വീണ്‍ ആണ് ആത്മഹത്യ ചെയ്തത്. 21 കാരിയയാ മോ ഫിയ തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഇന്നലെ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്റ്റേഷനില്‍ ചര്‍ച്ചയ്ക്കിടെ സിഐ ത ന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കു റിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൈല്‍ എന്നയാളുമായി കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. നിശ്ചയം മാത്രമാണ് നടന്നതെന്നും പിന്നീട് യുവാവിന്റെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നും കുടുംബം പറഞ്ഞു. സ്ത്രീധനമായി ഒന്നും ആവശ്യ മില്ല, മകളെ മാത്രം നല്‍കിയാ ല്‍ മതി എന്നാണ് യുവാവിന്റെ കുടുംബം പറഞ്ഞത്. എന്നാല്‍ മാസങ്ങ ള്‍ക്ക് ശേഷമാണ് സ്ത്രീധനം വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. മൊഫിയയെ മാനസികമായും ശാരീരി കമായും പീഡിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളാണ് പെണ്‍കുട്ടി സഹിച്ചതെന്നും കുടുംബാംഗ ങ്ങള്‍ പറഞ്ഞു.
ഒരു മാസം മുന്‍പ് ഭര്‍ത്താവ് യുവതിയോട് മുത്ത്വലാഖ് ചൊല്ലിക്കൊണ്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാ ലെ ഭര്‍തൃവീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിയപ്പോഴാണ് യുവതി ആലുവ പൊലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ ഒരു ഫലമുണ്ടായില്ല. ഇന്നലെ സിഐയുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ച നടത്തി യെങ്കിലും ഭര്‍ത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേര്‍ന്നാണ് പൊലീസ് സംസാരിച്ചതെന്ന് പെണ്‍കുട്ടി യുടെ വീട്ടുകാര്‍ ആരോപിച്ചു.
ഗാര്‍ഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയ പര്‍വീണിന്റെ അച്ഛന്‍ പറഞ്ഞു.മോശമായി പെരുമാറിയ സിഐയെ സസ്പെന്‍ഡ് ചെയ്യാതെ ഒരു അന്വേഷണത്തോടും സഹകരിക്കില്ലെന്നും മോഫിയയുടെ കുടുംബം വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.