Breaking News

ഭര്‍ത്താവ് ഫാരിസിന്റെ ബിനാമി ; ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡ്

ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായിഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി യുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്

തിരുവനന്തപുരം: ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായിഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറി യുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.

എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്. തിരുവ നന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധ ന. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരി ശോധന രാത്രി 8.30 വരെ നീണ്ടു.നാദിറ സുരേഷിന്റെ ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാ ടുകളുമായി ബന്ധ പ്പെട്ടായിരുന്നു പരിശോധന.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടര്‍ച്ചയായാണ് ഫാരിസിന്റെ ബിനാമിയെന്ന ആരോപ ണം നിലനില്‍ക്കുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയത്. പരിശോധന മണി ക്കൂറുകള്‍ നീണ്ടു. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെ ടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.

കൊച്ചി അടക്കം ഇടങ്ങളില്‍ കണ്ടല്‍ കാടുകളും പൊക്കാളി പാടങ്ങളും കര്‍ഷകരെ പറ്റിച്ച് കുറഞ്ഞ പൈ സയ്ക്ക് തട്ടിയെടുക്കുന്നതില്‍ പ്രധാനി ആണ് സുരേഷ് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സ്വാധീനം ഉപയോഗിച്ച് ഇവിടങ്ങളില്‍ മണ്ണിട്ട് കരഭൂമി ആക്കി മാറ്റി മറിച്ചു വില്‍പന നടത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

സുരേഷ് കുമാര്‍ നേരത്തെ വീക്ഷണം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്നു. പിന്നീട് അമൃത ടിവിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി. അതിനുശേഷം ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് മാനേജരും പിന്നീട് കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറു മായി മാറുകയായിരുന്നു. ഈ മാധ്യമ സ്ഥാപനത്തില്‍ നിന്നു പറഞ്ഞുവിട്ട ശേഷം സുരേഷ് ഫാരിസിനു വേണ്ടി ഭൂമി ഇടപാടും ഭൂമി തട്ടിപ്പുമായി ബിനാമിയായി മാറുകയായിരുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സുരേഷ് നടത്തിയതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.