Breaking News

ഭരണഘടന ഭേദഗതി: ഖത്തറിൽ ഹിതപരിശോധന നവംബർ അഞ്ചിന്.

ദോഹ : ഖത്തറിൽ നടപ്പിലാക്കാൻ പോകുന്ന ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട് രാജ്യത്തെ പൗരന്മാരുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവംബർ അഞ്ചിന് ഹിതപരിശോധന നടത്താൻ ഇന്നലെ ഇറക്കിയ 87/ 2024 ഉത്തരവിലൂടെ അമീർ നിർദേശിച്ചത്.
ഹിതപരിശോധന രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണിക്ക് അവസാനിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്നും അമീറിന്റെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 18 വയസ്സ് പൂർത്തിയായ മുഴുവൻ പൗരന്മാർക്കും ഹിതപരിശോധനയിൽ പങ്കെടുക്കാം. ഹിതപരിശോധനയ്ക്കായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഒരു പൊതുകമ്മിറ്റി രൂപീകരിക്കാനും അമീറിന്റെ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. ഈ കമ്മിറ്റിയായിരിക്കും ഹിതപരിശോധനയ്ക്കു നേതൃത്വം നൽകുക.
ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ നീതിന്യായ മന്ത്രിയുടെയും കാബിനറ്റ് കാര്യ സഹമന്ത്രിയുടെയും ആഭ്യന്തര സഹമന്ത്രിയുടെയും അംഗത്വത്തോടെയായിരിക്കും കമ്മിറ്റി. ഷൂറ കൗൺസിലിന്റെ സ്പീക്കർ തിരഞ്ഞെടുക്കുന്ന ഒരു ശൂറ കൗൺസിൽ അംഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന ഒരു ജഡ്ജി, ആഭ്യന്തര മന്ത്രാലയത്തിലെ തിരഞ്ഞെടുപ്പ് വകുപ്പ് ഡയറക്ടർ എന്നിവർ ഹിതപരിശോധന കമ്മിറ്റിയിൽ അംഗങ്ങൾ ആയിരിക്കും. അതെസമയം തിങ്കളാഴ്ച ചേർന്ന ശൂറ കൗൺസിൽ യോഗം ഭരണഘടന ഭേദഗതിയുടെ കരടിന് അംഗീകാരം നൽകിയിരുന്നു. മുഖ്യമായും ശൂറ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പുകളിലാണ് ഭേദഗതി നിർദേശിച്ചിരിക്കുന്നത്. 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.