റിയാദ്: ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കർശന നടപടികൾക്ക് നീക്കവുമായി സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്നത്, മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വൻതോതിലുള്ള പിഴ ചുമത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്താനുള്ള നിർദ്ദേശം പുതിയ നിയമത്തിലുണ്ട്.ഈ നടപടിയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും, കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിറ്റഴിക്കുന്നത് തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. സെപ്റ്റംബർ 15 വരെ ഈ പുതിയ നിയമങ്ങളെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും. പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായുള്ള സർവേ ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്.
ലംഘനങ്ങളുടെ തരംതിരിച്ചുള്ള പട്ടികയും പിഴകളും സർവേയുടെ ഭാഗമായി ലഭിക്കുന്ന നിർദേശം അനുസരിച്ച് പരിഷ്കരിക്കും. സ്ഥാപനത്തിന്റെ വലുപ്പം അനുസരിച്ച് പിഴത്തുകയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, വലിയ സ്ഥാപനങ്ങൾക്ക് കൂടുതൽ പിഴയും ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ പിഴയുമാണ് ചുമത്തുക. കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ വിൽക്കുന്ന ഹൈപ്പർമാർക്കറ്റുകൾക്ക് 20,000 റിയാലും, ചെറുകിട ഗ്രോസറികൾക്ക് 12,000 റിയാലും പിഴ ചുമത്തും. ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള പരസ്യം നൽകുന്നതിനും വലിയ തോതിൽ പിഴ ചുമത്തും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.