Breaking News

ഭക്ഷ്യമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ

അബുദാബി : രാജ്യത്തെ ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ. ഇത് കാർഷിക മേഖലയിൽ താൽപര്യമുള്ള പ്രവാസികൾക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആഭ്യന്തര ഉദ്പാദന വളർച്ച (ജിഡിപി)യിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ ഡോളർ വർധിപ്പിക്കാനാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. 
യുഎഇ ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് ഗ്രൂപ്പ് (എഫ് ആൻഡ് ബി ഗ്രൂപ്പ്) സംഘടിപ്പിച്ച ദ്വിദിന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയിൽ രാജ്യം വൻതോതിൽ നിക്ഷേപം നടത്തുകയും 2050നകം ഇറക്കുമതി 50 ശതമാനമായി കുറയ്ക്കുക കൂടി ചെയ്യുന്നതാണ്. 2007-ലെ ആഗോള ഭക്ഷ്യപ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയ്ക്ക് യുഎഇ ദേശീയ മുൻഗണന നൽകിവരുന്നു. ഇതിൽ നിന്ന് ഭക്ഷ്യസുരക്ഷയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധത വ്യക്തമാണ്. നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭക്ഷ്യ ഇറക്കുമതി 90 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര ഭക്ഷ്യ ഉൽപാദനത്തിലെ പുരോഗതിയിൽ അഭിമാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിനായി യുഎഇ ഭക്ഷ്യസുരക്ഷയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. 2023-ൽ യുഎഇയുടെ മൊത്തം ഭക്ഷ്യ ഇറക്കുമതി 23 ബില്യൻ ഡോളറായിരുന്നു, അതേസമയം ഭക്ഷ്യ കയറ്റുമതി 6.6 ബില്യൻ ഡോളറിലെത്തി. വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ മേഖല മൊത്തം വ്യാപാരത്തിൽ 20 ശതമാനം വളർച്ച കൈവരിച്ചു. ഭക്ഷ്യ ഇറക്കുമതി 23 ശതമാനവും കയറ്റുമതി 19 ശതമാനവും വർധിക്കുകയും ചെയ്തു.

വളർച്ചയുടെ സാധ്യതകൾ ചർച്ച ചെയ്യും.

2029 നകം ജിസിസി ഭക്ഷ്യ-പാനീയ മേഖലയുടെ വളർച്ച സാധ്യത 128 ബില്യൻ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎഇയുടെ ക്ലസ്റ്റർ തന്ത്രം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ആക്കം കൂട്ടണമെന്നും അബ്ദുല്ല ബിൻ തൗഖ് പറഞ്ഞു. യുഎഇ ഫൂഡ് ആൻഡ് അഗ്രികൾച്ചറൽ ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക്ക് അനുസൃതമായി, ജിഡിപിയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ ഡോളർ വർധിപ്പിക്കാനും 20,000-ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പാതയിലാണ് രാജ്യം.
ഈ വളർച്ച ഒരു സ്ഥിതിവിവരക്കണക്കായി തുടരരുത്. ഇത് നമ്മുടെ രാജ്യത്തിന്റെ ഉപജീവനമാർഗങ്ങളെയും അവസരങ്ങളെയും സുസ്ഥിരമായ ഭാവിയെയും പ്രതിനിധീകരിക്കുന്നു. എല്ലാവർക്കും ഒരുമിച്ച്, സുസ്ഥിരമായ നാളേയ്ക്ക് വേണ്ടി നവീകരിക്കാനും ഭക്ഷ്യസുരക്ഷയിൽ യുഎഇ ആഗോള നേതാവായി തുടരുമെന്ന് ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  
ലോകോത്തര ഗവേഷണ-വികസനത്തിലൂടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന യുഎഇയുടെ ഭക്ഷ്യസുരക്ഷയുടെ പ്രധാന പരിപാടികൾ മന്ത്രി വിശദീകരിച്ചു. വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മന്ത്രാലയങ്ങളുടെ നയപരിഷ്കാരങ്ങൾ, സഹകരണം, നിക്ഷേപം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിന് ഫൂഡ് ക്ലസ്റ്റർ സ്ട്രാറ്റജി സംബന്ധിച്ച് ഉന്നതതല ചർച്ചയും നടന്നു. 
ഭാവിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർവകലാശാലകൾ, ശാസ്ത്രജ്ഞർ, ഗവേഷണ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളും തമ്മിലുള്ള സംവാദം സാധ്യമാക്കുക എന്നതാണ് ക്ലസ്റ്ററുകൾ സൃഷ്ടിക്കുന്നതിന്റെ പിന്നിലെ ആശയമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അഹ്മദ് അൽ സാലിഹ് പറഞ്ഞു. ഒരു ഇറക്കുമതി രാജ്യമെന്ന നിലയിൽ ഭക്ഷ്യസുരക്ഷയും വിതരണ ശൃംഖലയും വർധിപ്പിക്കാനും കയറ്റുമതി വർധിപ്പിക്കാനും വിപണിയും പ്രായോഗിക നയങ്ങളും സംരക്ഷിക്കാനും ഒരു പ്രധാന മേഖലയെന്ന നിലയിൽ ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഈ വിഷയങ്ങൾ പങ്കാളികൾക്കിടയിൽ തുറന്ന് ചർച്ച ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.