Breaking News

ബ്ലോക്ക് ചെയിൻ രം​ഗത്തെ പ്രമുഖരായ സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.

അബുദാബി/ കൊച്ചി : രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ ആ​ഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബിയിലെ ഏറ്റവും വലിയ ഫിനാ‍ൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദും, സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്.
സർക്കിൾ പൂർണ്ണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ഡോളറായ യുഎസ്‌ഡിസി (USDC) ഉൾ‌പ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പേയ്മെന്റുകളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോ​ഗ0പ്പെടുത്തും. തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ Digit9 വഴിയുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യുന്നു.
യുഎസ്‌ഡിസി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും.  ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഇടപാടുകളിലെ ചിലവ് കുറയ്ക്കുക, മൂല്യമായ പണലഭ്യത, വർധിച്ച പണലഭ്യത  എന്നിവയ്‌ക്കൊപ്പം തൽസയം തന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഈ പങ്കളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.
ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡ‍ി അദീബ് അഹമ്മദ് വ്യക്തമാക്കി.  ലോകമാകമാനം വളരെ വേ​ഗത്തിൽ ശക്തി പ്രാപിക്കുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് പണമിടപാടുകൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായുള്ള ഈ സുപ്രധാന പങ്കാളിത്തം തങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്താകുമെന്ന് സർക്കിളിന്റെ സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയർ പറഞ്ഞു. “എഡിജിഎമ്മിൽ ഉൾപ്പെടുത്തുകയും ലുലുഫിൻ പോലുള്ള വ്യവസായ പ്രമുഖരുമായി സഹകരിക്കുകയും ചെയ്യുന്നതിലൂടെ, ഈ മേഖലയിലെ ഡിജിറ്റൽ  സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.