Breaking News

‘ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം’; കക്കുകളി നാടകത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെ ന്ന് തൃശൂര്‍ രൂപത കുറ്റപ്പെടുത്തി. ”ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. ഇടത് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥി കളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പു രോഹിതരെയും അപഹസിക്കുന്നതാണ്”- രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു

തൃശൂര്‍ : കക്കുകളി നാടക വിവാദത്തില്‍ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത സര്‍ക്കുലര്‍. ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇട തു സാംസ്‌കാരിക ബോധം. നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണെന്ന് തൃശൂര്‍ രൂപത കുറ്റപ്പെ ടുത്തി. ”ബ്രഹ്‌മപുരത്തെ മാ ലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധം. ഇടത് സംഘടന കള്‍ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണം. നാട കം ക്രൈസ്തവ വി ശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ്”- രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

തൃശൂര്‍ അതിരൂപതയുടെ പള്ളികളിലാണ് ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. സര്‍ക്കാരിനെതിരെയും സാംസ്‌ കാരിക വകുപ്പിനെതിരെയും ശക്തമായ ഭാഷയിലാണ് സര്‍ക്കുലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പ്രത്യേകി ച്ച് കന്യാസ്ത്രീ മഠങ്ങളെയും സഭയെയും മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കു ന്നതെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂര്‍ അതിരൂ പത മുന്നോട്ട് വെച്ചു.

തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകം അരങ്ങേറിയതാണ് പ്രതിഷേധത്തിനുള്ള മുഖ്യ കാര ണം. നാടകത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരി ന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സഭ കുറ്റപ്പെടുത്തുന്നു. നാളെ രാവിലെ 9.30ന് പടിഞ്ഞാറെക്കോട്ടയില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലേക്ക് പ്രതി ഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടു ണ്ട്. ക്രൈസ്്തവ വിശ്വാസത്തെയും പുരോഹിതരെയും അപഹസി ക്കുന്നു എന്നതാണ് സഭ ഉന്നയിക്കുന്ന മുഖ്യ ആരോപണം.

കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. നാടകം സാംസ്‌കാരിക കേരള ത്തിന് അപമാനമാണെന്നും ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടി കളെ മഹത്വവത്കരിക്കുന്നത് അംഗീ കരിക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധി ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേ ണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാട കം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീ യമാ ണെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.