Breaking News

ബോർഡിങ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്; സൈബർ തട്ടിപ്പിനുള്ള വാതിലാകും

ദുബായ് : വിദേശ യാത്രയ്ക്കായി വിമാന ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സൈബർ തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്ത്.
‘സ്മാർട്ട് ട്രാവൽ’ എന്ന സൈബർ സുരക്ഷാ വെബ്‌സൈറ്റ് നൽകിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്.

യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (PNR) എന്നിവ അടങ്ങിയ ബോർഡിങ് പാസ് ഹാക്കർമാർക്ക് അനായാസം വഴിയാക്കും. ബോർഡിങ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ, ഹാക്കർമാർക്ക് യാത്രാ വിവരങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം ചെയ്യാൻ കഴിയും.

ബാർകോഡിലെ ഭീഷണി:
ബോർഡിങ് പാസിലെ ബാർകോഡ് സ്‌കാൻ ചെയ്താൽ യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ലയർ അംഗത്വം, ഭാവിയിലെ യാത്രാ വിവരങ്ങൾ മുതലായവ ലഭ്യമാക്കാനാകുമെന്നാണ് സൈബർ സുരക്ഷാ വെബ്‌സൈറ്റായ Krebs on Security പറയുന്നത്.

സാധ്യമായ അപകടങ്ങൾ:

  • വിമാന സീറ്റ് മാറ്റം
  • ഭാവിയിലെ യാത്ര റദ്ദാക്കൽ
  • എയർലൈൻ അക്കൗണ്ട് കവർച്ച
  • ഹോട്ടൽ, ട്രാൻസ്‌പോർട്ട് ബുക്കിംഗുകൾ മാറ്റി ആൾമാറാട്ടം

സുരക്ഷാ നിർദേശങ്ങൾ:

  • ബോർഡിങ് പാസ് നിർബന്ധമായും പങ്കുവയ്ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിലെ ബാർകോഡ്, ബുക്കിങ് നമ്പർ തുടങ്ങിയ രഹസ്യ വിവരങ്ങൾ മറയ്ക്കണം.
  • എല്ലാ യാത്രാ രേഖകളും സ്വകാര്യവിവരങ്ങളായി കണക്കാക്കി, പൊതുപ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.

നാലാളറിയാൻ പോസ്റ്റ് ചെയ്ത ബോർഡിങ് പാസ് ഹാക്കർമാരെ അറിയിച്ച് അപകടത്തിലാക്കുന്നു’ എന്നതാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.