മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന
“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി പി എൽ മുൻ ജീവനക്കാരനും എഴുത്തുകാരനുമായ രാജൻ വി കോക്കൂരി.90 കളുടെ അവസാനത്തിൽ 4000 കോടിയിലേറെ രൂപയുടെ വിറ്റ് വരവ്, വിപണിയിലിറക്കിയത് 200 ഓളം ഉത്പന്നങ്ങൾ. വ്യവസായ രംഗത്തെ അതികയാനായിരുന്ന അന്തരിച്ച ടി പി ജി നമ്പ്യരായിരുന്നു ബി പി എൽ കമ്പനിയുടെ സ്ഥാപകൻ.
ബി പി എൽ എന്ന മൂന്നക്ഷരം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞതിനു പിന്നിൽ ടി പി ജി നമ്പ്യാർ എന്ന മലയാളിയുടെ അക്ഷീണപരി ശ്രമമായിരുന്നു. പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒരുപാട് അറിവുകൾ പങ്കു വെക്കുന്ന പുസ്തകത്തിൽ ബി പി എല്ലിൽ പ്രവർത്തിച്ചിരുന്ന 54 പേരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് Dr. സി. എം. നജീബ് ആണ്. 2025 ഒക്ടോബർ 31 വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് /ഫേസ് ബുക്ക് ലൈവ് വഴി പ്രകാശനം ചെയ്യും.ബി പി എൽ കമ്പനി പങ്കാളികളായിരുന്ന കെ. പി. ആർ. നമ്പ്യാർ, എം. എ. ഉപ്പൽ എന്നിവരും പങ്കെടുക്കും.
2025 നവംബർ 1 ന് മസ്കറ്റിലെ ദി ഗാർഡൻസ് ബൈ സബ്രീസിൽ (The Gardens by Sabries) നടക്കുന്ന മലയാളം ഒമാൻ ചാപ്റ്ററിന്റെ 69 ാമത് കേരള പിറവി ആഘോഷ വേദിയിലും പുസ്തകം പ്രകാശനം ചെയ്യും.TZP പബ്ലിക്കേഷൻ ഹൌസ് ആണ് പ്രസാധകർ.രാജൻ വി. കോക്കൂരിയുടെ അഞ്ചാമത്തെ പുസ്തകമാണ്. ബോൺ ടു ഡ്രീം. എഡിഷൻ 2.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.