News

ബോളിവുഡിൽ തന്റെ അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു ; എ ആര്‍ റഹ്മാന്‍

ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍.

‘സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിപ്പിച്ചു.

പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു റഹ്മാന് പിന്നാലെ പോകരുതെന്ന്. എന്തുകൊണ്ടാണ് എന്നെത്തേടി നല്ല സിനിമകള്‍ വരാത്തതെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്’; റഹ്മാന്‍ പറഞ്ഞു.

‘നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നാല്‍ തെറ്റിദ്ധാരണകള്‍ കാരണം ചിലര്‍ തെറ്റായ അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ബോളിവുഡിലെ ചില ആളുകള്‍ തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചരണം കൊണ്ടാണ് വളരെ കുറച്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രം കഴിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

1992 ൽ റോജ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ റഹ്മാൻ, തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകനാണ്. രംഗീലയാണ് ആദ്യ സ്വതന്ത്ര ഹിന്ദി ചിത്രം, തുടന്ന്  ദൗഡ്, താൽ, പുകാർ, ലഗാൻ, ദിൽസേ തുടങ്ങി നിരവധി ഹിറ്റ്‌ സിനിമകൾക്ക് ഹിന്ദിയിൽ സംഗീതം നൽകി. റഹ്മാന്  ഓസ്കാർ നേടിയ ഗാനം വരെ ഹിന്ദിയിലാണ് ഒരുക്കിയത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ വെറും  4 സിനിമകളാണ് റഹ്മാൻ ഹിന്ദിയിൽ ആകെ ചെയ്തത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.