Film

‘ബൈനറി’യില്‍ റൊമാന്റിക് ഗാനം ; സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി ഗായിക പൂജാ സന്തോഷ്

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി. പത്ത് ലക്ഷ ത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരം ഗമാകുകയാണ്.

പി.ആര്‍ സുമേരന്‍

കൊച്ചി: റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’യില്‍ പുതുമുഖ ഗാ യിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമാ യി. പത്ത് ലക്ഷത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണി നൊപ്പമാണ് പൂജാ സന്തോഷ് ഈ ഗാനം പാടിയിരിക്കുന്നത്.

ആദ്യ സിനിമയിലെ ആദ്യഗാനം തന്നെ സൂപ്പര്‍ഹിറ്റായതില്‍ ഏറെ സന്തോ ഷമുണ്ടെന്ന് ഒന്‍പതാം ക്ലാസ്സു കാരിയും പ്രവാസി മലയാളിയുമായ ഈ കൊ ച്ചുഗായിക പറയുന്നു. കുട്ടിക്കാലം മുതലേ ശാസ്ത്രീയ സംഗീതം പരിശീലിച്ചിട്ടു ള്ള പൂജാ സന്തോഷ് വിദേശരാജ്യങ്ങളില്‍ ഒട്ടേറെ വേദികളില്‍ പാട്ടും നൃത്ത വും അവ തരിപ്പിച്ചിട്ടുണ്ട്. ദോഹയിലെ ബിര്‍ള പബ്ലിക് സ്‌ക്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ് പൂജാ സ ന്തോഷ്. വിവിധ ആല്‍ബങ്ങളിലും പൂജ പാടിയിട്ടുണ്ട്. അനുഗ്രഹീത ഗാനരചയിതാവ് പി കെ ഗോപിയു ടെ വരികള്‍ ക്ക് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാടാണ് സംഗീ തം പകര്‍ന്നിരിക്കുന്നത്. രാജേഷ് ബാബുവാണ് ‘ബൈനറി’ യില്‍ പാടാന്‍ പൂ ജയ്ക്ക് അവസരം നല്‍കിയത്. ചെറിയ കുട്ടിയാണെങ്കിലും യുവഗായികയുടെ സ്വരമാധുരിയിലൂടെയാണ് ‘ബൈനറി’ യിലെ ഈ പ്രണയ ഗാനം പൂജാ സന്തോഷ് പാടിയിരിക്കുന്നത്.

ദോഹയിലെ എന്‍ജിനീയറായ സന്തോഷിന്റെയും ദീപ പിള്ളയുടെയും മകളാണ് പൂജ സന്തോഷ്. ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്-വോക്ക് മീഡിയ എന്നീ ബാനറില്‍ ഡോ. ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്‍. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരി ക്കു ന്നത്.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങ നെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി.നിയമ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃ ത്തം.

അഭിനേതാക്കള്‍ :
അഭിനേതാക്കള്‍-ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍,നിര്‍മ്മല്‍ പാലാഴി, കിര ണ്‍രാജ്, ബാനര്‍-ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്, വോക്ക് മീഡിയ. സംവിധാനം- ഡോ.ജാസിക് അലി, നിര്‍മ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ: ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ ജ്ജുനന്‍, സംഗീത സംവിധായകന്‍- (ഗാനങ്ങള്‍, ആന്റ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനര്‍-രാജേ ഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീരജ്ഞിനി, സജിതാ മുരളിധരന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും-മുരുകന്‍,പിആര്‍ഒ- പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.