News

ബേസിങ് സ്റ്റോക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി ഡോ.അജി പീറ്ററിന് വിജയം

കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരി സ്ഥിതി ശാസ്ത്രജ്ഞനാണ്. ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ അദ്ദേഹം കേരളത്തിലെ അനധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട്

ലണ്ടന്‍ : ബേസിങ് സ്റ്റോക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയും പരിസ്ഥിതി ശാസ്ത്ര ജ്ഞ നുമായ ഡോ.അജി പീറ്ററിന് ജയം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.

കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. രാജ്യാന്തര തലത്തില്‍ അധ്യാപകന്‍, ശാസ്ത്രജ്ഞന്‍, പരിശീലകന്‍, സംരംഭകന്‍, മോട്ടിവേഷനല്‍ ട്രെയിനര്‍ എന്നീ നിലകളില്‍ പ്രശ്സ്തനാണ്.

ഡി ഐ ഇ ടി, കേരള വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ പദ്ധതികളുമായി ഡോ. അജി പീറ്റര്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെ വാട്ടര്‍ മാനേജ്മെന്റ് സോസൈറ്റി, അമേരിക്കന്‍ വാട്ടര്‍ വര്‍ക്‌സ് അസോസിയേഷന്‍, റോയല്‍ സോസൈറ്റി ഓഫ് കെമിസ്ട്രി തുടങ്ങിയ സംഘടനകളില്‍ മുതിര്‍ന്ന അംഗമാണ്.

ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ ഡോ. അജി പീറ്റര്‍ കേരളത്തിലെ അന ധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ്.

 


2017ൽ ഇടുക്കി ഡാമിന് സമീപമുള്ള കരിങ്കൽ ക്വാറികളെ ക്കുറിച്ച് ഡോ. അജി പ്രസിദ്ധീകരിച്ച പഠന മാണ് പിന്നീട് അനധികൃത മായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുന്നതിനു സഹായിച്ചത്.
ബൈബിൾ പ്രവചനങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേർത്തു കാര്യങ്ങൾ  വിശകലനം ചെയ്യുന്നതിനാൽ ‘പ്രീച്ചർ സയന്റിസ്റ്റ് ‘എന്നാണ് ഡോ. അജി അറിയപ്പെടുന്നത്..
ഭാര്യ ജോളിക്കും മക്കളായ ഫ്രാൻസിസിനും, ആഞചല, ആഗ്നസ് എന്നിവർക്കൊപ്പം യു കെ യിലാണ് സ്ഥിരതാമസം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.