രണ്ട് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉടുപ്പുകള്‍, ടൗവല്‍സ്, റോമ്പേഴ്സ് തുട ങ്ങിയവയാണ് ‘ബേബി സ്‌കൂബീ’യില്‍ വിപണിയിലെത്തുന്നത്. കുട്ടികളുടെ മൃദു ലമായ ചര്‍മ്മത്തിന് അനുയോജ്യമായ ഓര്‍ഗാനിക് കോട്ടണ്‍ ഇന്റര്‍ലോക്ക് ഫാ ബ്രിക്കിലാണ് ഉത്പന്നങ്ങളുടെ നിര്‍മാണം
കൊച്ചി: അഞ്ചുദശകങ്ങള്‍ പിന്നിട്ട വ്യവസായ ശൃംഖലയായ അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ പുതിയ സംരംഭ മായ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ‘ബേബി സ്‌കൂബീ’ ബ്രാന്‍ഡില്‍ വിപണിയിലിറക്കി.
രണ്ട് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉടുപ്പുകള്‍, ടൗവല്‍സ്, റോമ്പേഴ്സ് തുടങ്ങിയവയാണ് ‘ബേ ബിസ്‌കൂബീ’യില്‍ വിപണിയിലെത്തുന്നത്. കുട്ടികളുടെ മൃദുലമായ ചര്‍മ്മത്തിന് അനുയോജ്യമായ ഓര്‍ ഗാനിക് കോട്ടണ്‍ ഇന്റര്‍ലോക്ക് ഫാബ്രിക്കിലാണ് ഉത്പന്നങ്ങളുടെ നിര്‍മാണം. 100 ശതമാനം കോംബ്ഡ് കോട്ടണില്‍ തീര്‍ത്ത, കയറ്റുമ തി ഗുണനിലവാരം ഉറപ്പാക്കുന്ന വസ്ത്രങ്ങളാണ് ബേബി സ്‌കൂബീ.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് പരിശോധിച്ച തുണിത്തരങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കുട്ടി കള്‍ കടിക്കുമ്പോള്‍ പറിഞ്ഞുപോകാത്ത ബട്ടണുകളാണ് ഉപയോഗിക്കുന്നത്. ഓരോ ഉത്പന്നങ്ങളും മെറ്റ ല്‍ ഡിറ്റക്ടറിലൂടെ കടത്തിവിട്ട് ലോഹാംശങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നു. കളര്‍ ഫാസ്റ്റ്നസ് ഉറപ്പാക്കാന്‍ റബ്ബിംഗ് ടെസ്റ്റും വാം ലൂക് വാഷിങ് ടെസ്റ്റും നടത്തുന്നു. ഫാബ്രിക് ഷ്രിങ്ഗേജ് ടെസ്റ്റ് ചെയ്യുന്നതിലൂടെ ജി.എസ്.എം നിലനിര്‍ത്തി ഡയമെന്‍ഷന്‍ ്രെസ്രബിലിറ്റി ഉറപ്പുവരുത്തുന്നു.
ടി.വി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ‘ബേബി സ്‌കൂബീ’ ഉത്പന്നങ്ങള്‍ വിപണിയിലിറ ക്കി. അന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബോബി എം. ജേക്കബ്, ഡയറക്ടര്‍മാരായ ജെഫ് ജേ ക്കബ്, മിഥുന മരിയ ജേക്കബ്, സി.എഫ്.ഒ ഡോണി ഡൊമിനിക്, ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) മുരളി കൃഷ്ണന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രിന്‍സ് മാത്യു, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ചിന്ദുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 299 മുതല്‍ 699 രൂപ വരെയാണ് ‘ബേബി സ്‌കൂബീ’ ഉത്പന്നങ്ങളുടെ വി ല.
കിറ്റെക്സ് ഗ്രൂപ്പ് തുടക്കം
1968ല്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് എം.സി ജേക്കബ് സ്ഥാപിച്ച അന്ന അലുമിനിയം കമ്പനിയിലൂടെയാണ് അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ തുടക്കം. അന്നഅലൂമിനിയം പാത്രങ്ങള്‍, റൂഫിങ് ഷീറ്റ്സ്, ചാക്സണ്‍ കുക്ക് വെയേഴ്സ,സാറാസ് സ്പൈസസ്, സ്‌കൂബീഡേ, ട്രാവെല്‍ഡേ, ഡിസയര്‍ ബാഗുകള്‍ എന്നീ ബ്രാന്‍ഡുകള്‍ അന്ന കിറ്റെക്സിന്റെ ഭാഗമാണ്.
1975ല്‍ കിഴക്കമ്പലം ടെക്സ്റ്റൈല്‍സ് എന്ന കിറ്റെക്സ് സ്ഥാപിതമായതോടെ കേരളത്തിന്റെ വസ്ത്രവ്യാ പാര രംഗത്ത് വേറിട്ടൊരു സാന്നിധ്യമായി കിറ്റെക്സ് മാറി. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കു ട്ടിയുടുപ്പുകള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്സ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.