മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടു കള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ ഫണ്ട് വെട്ടിപ്പ് നടത്തുന്ന ജീവനക്കാര്‍ക്ക് ക്രിമിനല്‍ കേ സിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. നിരവ ധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
ബാധ്യതാ പ്രസ്താവന, ക്ലോസിങ് കണക്കുകള്‍, ഡെഡ് സ്റ്റോക്കിന്റെ കണക്കുകള്‍ എന്നിവ യഥാസമയം അ റിയിക്കാതെ ഇരുന്നാല്‍ പ്രതിമാസം 10,000 രൂപ ബെവ്കോ ജീവനക്കാരില്‍ നിന്ന് പിഴ ഈടാക്കും.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചാല്‍ 30,000രൂപ പിഴ. അതുകൂടാതെ അച്ചടക്ക നടപടിയും ഉണ്ടാകും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനല്‍ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാ ക്കും. പരിശോധനയില്‍ കളക്ഷന്‍ തുകയില്‍ കുറവോ കൂടുതലോ കണ്ടാല്‍ കുറവോ കൂടുതലോ ഉള്ള തുകയുടെ 100%മാണ് പിഴ ഈടാക്കുക.
പരമാവധി വിലയേക്കാല്‍ കൂടുതല്‍ തുക മദ്യത്തിന് ഈടാക്കിയാല്‍ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടി പിഴ ജീവനക്കാരില്‍ നിന്ന് ഈടാക്കും. ബ്രാന്‍ഡു കള്‍ പൂഴ്ത്തിവച്ചാല്‍ പൂഴ്ത്തിവച്ച ബ്രാന്‍ഡി ന്റെയും വിറ്റ ബ്രാന്‍ഡിന്റെയും എംആര്‍പി വ്യത്യാസത്തിന്റെ നൂറിരട്ടിയും ഈടാക്കും. വില കുറഞ്ഞ മദ്യ ത്തെ കുറിച്ചുള്ള വിവര ങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഷോപ്പ് മേധാവിയില്‍ നിന്ന് 5000 രൂപ പിഴ ഈടാ ക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.