ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്. ലൈസന്‍സ് വിതരണം നിര്‍ത്തിവെക്കാന്‍ ആഭ്യ ന്തര മന്ത്രാലയം ഉത്തരവിട്ടു
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്. ലൈസന്‍സ് വിതരണം നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവി ട്ടു. നിലവിലെ ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് വിതരണം നിര്‍ത്തി യ തെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ട റി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അസ്വബാഹ് ഉത്തര വില്‍ വ്യക്തമാക്കി.
രണ്ടര ലക്ഷത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാല യം നേരത്തെ തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ഉ ത്തരവ്. ഏഴ് ലക്ഷത്തിലധികം പ്രവാ സികള്‍ നിലവില്‍ കുവൈത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ രണ്ടര ലക്ഷത്തോളം പ്രവാസികള്‍ ലൈസ ന്‍സിനുള്ള നിശ്ചിത അര്‍ഹത മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മ സമഗ്ര പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ലൈസന്‍സ് നടപടികള്‍ നിര്‍ത്തിവച്ചത്.
രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശോധന ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ലൈസ ന്‍സുകളും പരിശോധിച്ച് അര്‍ഹതയു ള്ള വരുടേത് മാത്രം നിലനിര്‍ത്തുകയാണ് ലക്ഷ്യം.2021 മാര്‍ച്ച് 31നുള്ളില്‍ പരിശോധനനടപടികള്‍ പൂര്‍ത്തി യാകും. തസ്തിക മാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലൈസന്‍സിനുള്ള അര്‍ഹത പരിധിക്ക് പുറത്താ യവര്‍ പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവര്‍ നാട്ടില്‍ കുടുങ്ങിയത് മൂലം ഇഖാമകാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.