ഒക്‌ടോബര്‍ 28ന് തുടങ്ങി നവംബര്‍ ഏഴിന് അവസാനിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കോവിഡ്-19 പൊട്ടിപുറപ്പെട്ടതിനു ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണ്. മഹാമാരി കാലത്ത് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണമായി ആയിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൂടി വിലയിരുത്തലിനായി കൂടിയാണ് ജനങ്ങള്‍ കോവിഡ് കാലത്ത് പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്. കേന്ദ്രം കൊണ്ടുവന്ന ലോക്‌ഡൗണിന്റെ കെടുതികളും ദുരിതങ്ങളും ഏറ്റവുമേറെ അനുഭവിച്ച ജനവിഭാഗങ്ങളിലൊന്നാണ് ബീഹാറികള്‍.
ശ്രീനിവാസന്‍ നായകനായ `സന്ദേശം’ എന്ന സിനിമയിലെ ഒരു രംഗം ഇങ്ങനെയാണ്:�സിനിമയില്‍ ഭരണത്തിലിരുന്ന തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പ്രാദേശിക നേതാവ് “എന്താണ് ജനങ്ങള്‍ നമ്മോട് ഇങ്ങനെ ചെയ്‌തത്? ജനങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ എന്തെല്ലാം വാരിക്കോരി നല്‍കി…” എന്ന് പരി തപിക്കുമ്പോള്‍ സഹപ്രവര്‍ത്തകനായ പാര്‍ട്ടി ക്കാരന്റെ കമന്റ് ഇങ്ങനെ: “നല്‍കിയത് കൂടു തലും വാഗ്‌ദാനങ്ങളായിരുന്നു.” വാഗ്‌ദാന വ്യാപാരത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒട്ടും മോശമായിരുന്നില്ല. ബീഹാറിനെ വികസനത്തിലേക്ക് നയിക്കുമെന്നതായിരുന്നു നിതീഷിന്റെ പ്രധാന വാഗ്‌ദാനം. എന്നാല്‍ ആ വാഗ്‌ദാനം ശരിയായി നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കേന്ദ്രത്തില്‍ മോദിയായാലും ബീഹാറില്‍ നിതീഷ് ആയാലും പ്രതിച്ഛായാ സൃഷ്‌ടിയില്‍ മിടുക്കരും വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ അലസരുമാണ്.
വാഗ്‌ദാനങ്ങളുടെ വിജയകരമായ വ്യാപാര മാണ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടു പ്പ് വേളകളിലും മോദി നടത്തിയത്. നിതീഷ് നേരത്തെ ചെയ്‌തതും ഇപ്പോള്‍ ചെയ്യുന്നതും അതു തന്നെ. 2015ല്‍ എന്‍ഡിഎക്കെതിരെ മത്സരിച്ച് വിജയിച്ച നിതീഷ് ഭരണം നിലനിര്‍ത്താനായി അവരെ കൂടെകൂട്ടിയ അവസരവാദി കൂടിയാണ്. വികസന നായകന്‍ എന്ന നിതീഷിന്റെ പ്രതിച്ഛായക്ക് കാര്യമായി മങ്ങലേല്‍ക്കുകയും ചെയ്‌തു.
ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാര്‍. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ തോറ്റാലും കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പിനെ അത് ബാധിക്കില്ലെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ നിലപാടിന് ശക്തിപകരാന്‍ എന്‍ഡിയുടെ തോല്‍വിക്ക് സാധിക്കും. ബീഹാറില്‍ ആര് മന്ത്രിസഭ രൂപീകരിക്കുമെന്നതിലുപരിയായി ദേശീയ രാഷ്‌ട്രീയത്തിലെ നിലവിലുള്ള അനുപാതങ്ങള്‍ തിരുത്തപ്പെടുമോയെന്നതാണ് ബീഹാര്‍ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം.
എന്‍ഡിഎക്ക് എതിരെ നിലകൊള്ളുന്ന മഹാജനസഖ്യം ബീഹാറില്‍ വിജയിച്ചാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷത്തിന് അത് ഉത്തേജനം പകരുമെന്നതില്‍ സംശയമില്ല. മഹാജനസഖ്യം ദേശീയതലത്തില്‍ ഒരു മാതൃകയായി പരീക്ഷിക്കുന്നതിനുള്ള പ്രചോദനം കൂടിയാകും അത്. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നുള്ളമഹാജനസഖ്യം എന്‍ഡിഎയുടെ വീഴ്‌ചകള്‍ മുതലെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ദളിതര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള സിപിഐ എംഎല്ലിനെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാജനസഖ്യത്തിന്റെ ഭാഗമാക്കിയത് ഹസ്രത് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് വികാരം തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ സഖ്യം വിജയിച്ചാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുള്ള ഒരു വിശാല പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുങ്ങാന്‍ സാധ്യതയുണ്ട്. മോദിയുടെ ജനദ്രോഹ നയങ്ങളെ തുറന്ന് എതിര്‍ക്കുന്നതില്‍ സജീവമായി രംഗത്തുള്ള രാഹുല്‍ ഗാന്ധിക്കും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാജനസഖ്യം വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും ലഭിക്കുക. ഫലം മറിച്ചാണെങ്കില്‍ രാജ്യത്തെ എന്‍ഡിഎയുടെ തേരോട്ടം കൂടുതല്‍ ഏകപക്ഷീയമായ തലത്തിലേക്ക് കടക്കുകയും ചെയ്യും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.