Breaking News

ബിഹാറില്‍ നാടകീയ നീക്കങ്ങള്‍; നിതീഷ് എന്‍ഡിഎ വിട്ടു ; ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സര്‍ക്കാരിന് നീക്കം

കേന്ദ്ര നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം എന്‍ഡിഎ വിട്ടു. ബിജെപിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ചതായി പാര്‍ട്ടി എംഎല്‍എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

പാറ്റ്ന : കേന്ദ്ര നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം എന്‍ ഡിഎ വിട്ടു. ബിജെപിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ച തായി പാര്‍ട്ടി എം എല്‍ എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയെ ഒഴിവാക്കി പ്രതിപക്ഷ പാര്‍ട്ടിക ള്‍ക്കൊപ്പം ചേര്‍ന്ന് മഹാസഖ്യ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്നും നിതീഷ് യോഗത്തില്‍ അറിയിച്ചു.

നിതീഷ് കുമാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാനെ കാണുന്നതിനായി സമയം തേടി. സര്‍ക്കാരിന്റെ രാജിക്കത്ത് നിതീഷ് നല്‍കിയേക്കും. ആര്‍ജെഡി നേതാവ് തേജസ്വി യാദവും നിതീഷിനൊപ്പം ഉണ്ടാകുമെന്നാണ് റി പ്പോര്‍ട്ടുകള്‍. പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദവുമായി പ്രതിപക്ഷ നേതാവും ആ ര്‍ജെഡി നേതാവുമായ തേജ സ്വി യാദവിനൊപ്പം നിതീഷ് അല്‍പ്പസമയത്തിനകം ഗവര്‍ണറെ കാണും. രാജ്യത്ത് ആദ്യമായാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒന്നിച്ച് ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവ ത്ക്കരക്കാന്‍ ഗവര്‍ണറെ കാണാന്‍ പോകുന്നത്.

കേവലഭൂരിപക്ഷത്തിന് വേണ്ടത്
122 എംഎല്‍എമാരുടെ പിന്തുണ
ബിഹാറിലെ 243 അംഗ നിയമസഭയില്‍ 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 77 സീറ്റുണ്ട്. ജെഡിയുവിന് 55 സീറ്റുകളാണുള്ളത്. ആര്‍ജെഡിയുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തു ണയാണ് വേണ്ടത്.

മഹാരാഷ്ട്രയിലെ മാതൃകയില്‍ മഹാസഖ്യം രൂപീകരിക്കുന്നത് പരിഗണനയിലാണ്.കോണ്‍ഗ്രസ്, ഇടത്, ആര്‍ജെഡി എംഎല്‍എമാര്‍ തേജസ്വി യാദവിന് പിന്തുണ നല്‍കിക്കൊണ്ടുള്ള കത്ത് കൈമാറിയിട്ടുണ്ട്. സഖ്യസര്‍ക്കാരില്‍ ആര്‍ജെഡി ആഭ്യന്തര വകുപ്പ്, സ്പീക്കര്‍ പദവി എന്നിവ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടു ണ്ട്. ആഭ്യന്തരം തനിക്ക് വേണമെന്ന് തേജസ്വി ആവശ്യപ്പെട്ടതായാണ് സൂചന.

നിതീഷിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഐ (എല്‍എല്‍), സിപിഎം,സിപിഐ കക്ഷികളും അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചെത്തുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവിന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും. നിതീഷ് സര്‍ക്കാരില്‍ നിന്നും ബിജെപിയുടെ 16 മന്ത്രിമാരും രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബിജെപി തീ രുമാനം.

ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു- ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയത്. മഹാരാഷ്ട്ര മോഡലില്‍ ശിവസേന യെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നു വെന്ന ജെഡിയു നേതൃത്വത്തിന്റെ സംശയമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.