ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് അമ്പത്തിമൂന്ന് മത്സര ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ലഭ്യമായ 97 ചിത്രങ്ങളില്‍ നിന്നാണ് അന്‍ പത്തിരണ്ടു ചിത്രങ്ങള്‍ പ്രാഥമിക സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്
അഞ്ചുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തില്‍ നാല്പത്തി ഒന്ന് ചിത്രങ്ങളും ഒരു മിനി റ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ‘മൈന്യൂട്’ വിഭാ ഗത്തില്‍ പന്ത്രണ്ടു ചിത്രങ്ങളുമാണ് മത്സരത്തിലുള്ളത്. പാലക്കാട് ലയ ണ്‍സ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ സെപ്തംബര്‍ 10,11 തിയ്യതികളിലായി നടക്കുന്ന മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പി ക്കും. പതിനൊന്നിനു നടക്കുന്ന സമാപനയോഗത്തില്‍ സ മ്മാനവിതരണം നടത്തും. ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍ പ്പെടുത്തി നടത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേ കതയാണ്.
ഹാഫ് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭി ക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍ പ വും, അന്‍പതിനായിരം രൂപയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യാ യിരം രൂപയും സാക്ഷ്യപത്രവും അ ടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സ മ്മാനിക്കും.
മൈന്യൂട്ട് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ച്രിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭി ക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പതിനായിരം രൂപയും സാ ക്ഷ്യപത്രവും അടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീനന്‍ അവാര്‍ഡ്.
മുന്‍നിര ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരു ത്തി അവാര്‍ഡുകള്‍ തീരുമാനിക്കുക. മത്സര ചിതങ്ങള്‍ക്കു പുറമെ മത്സരേ തര വിഭാഗത്തില്‍ പത്തോളം ഹ്രസ്വ ചിത്രങ്ങളും ഇരുപത്തി അഞ്ചോളം ഹൈക്കു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശി പ്പിക്കും.
നിരവധിചലച്ചിത്രപ്രതിഭകള്‍ പങ്കെടുക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ഓഗസ്റ്റ് 25നു മു ന്‍പായി വെബ് സൈറ്റിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാവുന്ന തു മാണ്.കൂടുതല്‍ വിവ രങ്ങള്‍ക്ക് : www .insightthecreativegroup.com എന്ന വെബ് സൈറ്റിലൂടെയോ 9446000373 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.