Business

ബിഹാറിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൗ സ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്റ്, ഉപഭോക്തൃ പ്രതി കരണം എന്നീ വിഭാഗത്തിലു ള്ള സോഫ്‌റ്റ്വെയര്‍ സേവനങ്ങളാണ് ഹംബിള്‍എക്‌സ് നല്‍കുന്നത്

കൊച്ചി: ബിഹാര്‍ സ്വദേശിയായ സമീര്‍ദയാല്‍ സിംഗ് കേരളത്തില്‍ ആരംഭിച്ച ഹംബിള്‍എക്‌സ് സൊല്യൂ ഷന്‍സിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സീഡിംഗ് കേരളയിലൂടെ 40 ലക്ഷം രൂപ ധനസഹായം ലഭിച്ചു. കൊ ച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ(കുസാറ്റ്) പഠനത്തിന് ശേഷം 2018ലാണ് സമീര്‍ ദയാല്‍ സിം ഗ് തന്റെ സ്റ്റാര്‍ട്ടപ്പ് ഇവി ടെ ആരംഭിച്ചത്.

പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അ വര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൗസ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്റ്, ഉപഭോക്തൃ പ്രതികര ണം എന്നീ വിഭാഗത്തി ലുള്ള സോഫ്‌റ്റ്വെയര്‍ സേവനങ്ങളാണ് ഹംബിള്‍എക്‌സ് നല്‍കുന്നത്.

ധനസഹായത്തിന്റെ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി നീക്കിവയ്ക്കുമെന്ന് സമീര്‍ പറഞ്ഞു. ക്രയ ശേഷി കൂട്ടുന്നതിനായാണ് ബാക്കി തുക നീക്കിവയ്ക്കുന്നതെന്നും ബിഹാറിലെ വാല്‍മീകി നഗര്‍ സ്വദേ ശിയായ അദ്ദേഹം പറഞ്ഞു. 2013 മുതല്‍ 17 വരെയാണ് അദ്ദേഹം കുസാറ്റില്‍ പഠിച്ചത്.

മാര്‍ച്ച് ആറിന് നടന്ന സീഡിംഗ് കേരള സമ്മേളനത്തില്‍ 18.4 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനമാണ് നടന്നത്. അതില്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി എസ്എഫ് എന്ന നിക്ഷേപകരാണ് ഹംബിള്‍എക്‌സിന് 40 ലക്ഷം രൂപ നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.

ടിക്കറ്റ് വില്‍പ്പന, ടാക്‌സ് ഡെലിഗേഷന്‍, ദൃശ്യ റിപ്പോര്‍ട്ടിംഗ്, അനലിറ്റിക്‌സ് മാനേജ്മന്റ് എന്നിവയിലും പൊതു പ്രതികരണം, ലോഗ്ബുക്ക്, ഓട്ടോമേറ്റഡ് അപ്‌ഡേറ്റ്, നോട്ടിഫിക്കേഷന്‍, മള്‍ട്ടിപ്പിള്‍ യൂസര്‍, അനലിറ്റ്ക്‌സ്, ഉപഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലും ഹംബിള്‍എക്‌സിന് ഉത്പന്നങ്ങളുണ്ട്.

ഐടി ഉത്പന്നങ്ങള്‍ക്ക് കെഎസ് യുഎം നല്‍കി വരുന്ന പിന്തുണയ്ക്ക് ശക്തിപകരുന്നതാണ് ജി എസ്എ ഫിന്റെ നിക്ഷേപ പ്രഖ്യാപനമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. അടിസ്ഥാന സൗ കര്യവും ബൗദ്ധിക പിന്‍ബലവും നമ്മുക്കുണ്ട്. നിക്ഷേപം കൂടി വരുന്നതോടെ കൂടുതല്‍ ശക്തമായ സ്റ്റാ ര്‍ട്ടപ്പ് ആവാസവ്യവ സ്ഥയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഇന്ത്യ നേരത്തെ ഹംബിള്‍എക്‌സില്‍ 40 ലക്ഷം രൂപയുടെ നിക്ഷേപ പ്രഖ്യാപനം നടത്തിയിരുന്നു. വമ്പന്‍ കമ്പനികളടക്കം നിലവില്‍ ഹംബിള്‍എക്‌സിന്റെ ഉപഭോക്താക്കളാണെന്ന് സമീര്‍ പറഞ്ഞു. കൂടുതല്‍ കമ്പനികളുമായി ഉടന്‍ ധാരണ യാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.