Breaking News

ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം ; മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി

നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേ ദഗതി തുടങ്ങി എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പു കാത്ത് കിടക്കുന്നത്. ഗവര്‍ ണര്‍ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വയ്ക്കുകയാണെങ്കില്‍ നിയമ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയായാണു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കത്തയച്ചത് എന്ന സൂചനയുണ്ടായിരുന്നു

തിരുവനന്തപുരം : നിയമ സഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതു കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ ന്റെ മറുപടി.

ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണു ഗവര്‍ണര്‍ മറുപടിയില്‍ പറയു ന്നത്. ബില്ലുകളില്‍ ചില സംശയങ്ങളുള്ളതിനാലാണു മന്ത്രിമാര്‍ നേരിട്ട് വരണമെന്ന് ഗവര്‍ണര്‍ ആവശ്യ പ്പെടുന്നത്. താനുമായി ബന്ധപ്പെട്ട ബില്ലുകളില്‍ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ പരസ്യമാ യി പറഞ്ഞിരുന്നു. നിയമസ ഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേദഗ തി തുടങ്ങി എട്ടു ബില്ലുകളാണ് ഗവര്‍ണറുടെ ഒപ്പു കാത്ത് കിടക്കുന്നത്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വയ്ക്കുകയാണെങ്കില്‍ നിയമ നടപടികളിലേക്കു നീങ്ങുന്നതിനു മുന്നോടിയായാ ണു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കത്തയച്ചത് എന്ന സൂചനയുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ചില ബില്ലുകളില്‍ ഒപ്പു വയ്ക്കാ നുള്ള ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ അറിയിച്ചു. തിരു വനന്തപുരത്തിന് പുറത്തുവെച്ച് പലമന്ത്രിമാരും തന്നെ കാണാന്‍ ശ്രമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയു ണ്ട്. ഫയലുകള്‍ രാജ്ഭവനിലുള്ളപ്പോള്‍ അവിടെ തന്നെ വന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട് . ഭരണപരമായ കാര്യങ്ങളില്‍ ഗവര്‍ണറെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ അറിയിക്കാത്തതിലുള്ള അതൃപ്തിയും ഗവര്‍ണറുടെ കത്തിലുണ്ട്. മന്ത്രിമാര്‍ കാണാന്‍ വരുമ്പോള്‍ വകുപ്പു സെക്രട്ടറിമാരേ ഒപ്പം കൂട്ടണമെന്നും ഗവര്‍ണര്‍ മറുപടിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.