Home

‘ബിരിയാണി’യിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗികദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുന്നു; ചിത്രം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്ന് നടന്‍ ജയചന്ദ്രന്‍

‘ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു’-നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍

തിരുവനന്തപുരം: ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘ബിരിയാണി’ സിനിമയിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗികദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള ജയചന്ദ്രന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ കനി കുസൃതിയുടെ ഭര്‍ത്താവായ ‘നാസര്‍’ എന്ന വേഷമാണ് ചെയ്തത്.

ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയ തിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആ പ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നുവെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

‘ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം. ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്’. ‘ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷ ത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ച വര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. ഞാന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീക രിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്’- ജയചന്ദ്രന്‍ പറയുന്നു.

കോവിഡ് ലോക്ക്ഡൗണും മറ്റും അയതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ ചില സാങ്കേതിക തട സ്സങ്ങള്‍ ഉണ്ടെങ്കിലും, നിയമപരമായി സാധ്യമാ യതെല്ലാം ചെയ്യുമെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. നാടകവേദിയില്‍ പതിറ്റാണ്ടുകളുടെ അഭിനയ ജീവിതമുള്ള ജയചന്ദ്രന്‍ കോമഡി ഷോകളിലൂടെ യും, റിയാലിറ്റി ഷോകളിലൂടെയും മിനി സ്‌ക്രീനിലും അറിയിപ്പെടുന്നയാളാണ്. ഇതിനകം അഞ്ചോ ളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.