Breaking News

ബിന്ദുകൃഷ്ണ പുറത്ത്, പത്മജയ്ക്ക് ഇളവ്; കെപിസിസി ഭാരവാഹി പട്ടിക കൈമാറി, ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമ വാക്യം, ദലിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. പത്മജ വേണുഗോപാ ലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടികയില്‍ മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. നിലവിലെ കെപിസിസി ഭാരവാഹികളെയും പരിഗണിച്ചിട്ടില്ല. എ ന്നാല്‍ പത്മജ വേണുഗോപാലിന് മാത്രം മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കുമെന്നാണ് സൂചന. ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പുനഃ സംഘടനയുമായി ബന്ധ പ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് കെപിസിസി ഭാരവാഹികളുടെ 51 അംഗ അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി മാര്‍, എക്സിക്യൂ ട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദലിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ യു രാജീവന്‍, എംപി വിന്‍സെന്റ് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലിയാണ് അവസാനഘട്ടത്തില്‍ തര്‍ക്കം നിലനിന്നത്. ഇവര്‍ക്ക് വേ ണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിലപാട് സ്വീകരി ച്ചു. ഇതേത്തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി യത്.

കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണയെയും കെപിസിസി ഭാരവാഹി പട്ടികയിലേക്ക് പരിഗ ണിച്ചില്ല. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മു ന്‍ പ്രസിഡന്റ് രമണി പി നായര്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫാത്തിമ റോസ്ന, വി പി സജീന്ദ്രന്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. വൈസ് പ്രസിഡന്റ് പദവിയില്‍ വനിതകള്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ താനോ ഉമ്മന്‍ ചാണ്ടിയോ ഒരുവിധ സമ്മര്‍ദ്ദവും ചെ ലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പു കള്‍ സമ്മര്‍ദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടന്‍ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.