ന്യുഡല്‍ഹി : ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയി ലും ജനവിധി തേടും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനയുള്ള മെട്രേമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മത്സരിക്കും. കുമ്മനം രാജശേഖരന്‍ നേമത്ത് മത്സരിക്കും. പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന്‍ ധര്‍മ്മടത്തും മത്സരിക്കും. സുരേഷ് ഗോപി തൃശ്ശൂരിലും അല്‍ഫോണ്‌സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുല്‍ സലാം തിരൂരിലും മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ഥി.നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്ര ലിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും. കോഴിക്കോട് നോര്‍ത്തില്‍ മുതിര്‍ന്ന നേതാവ് എം.ടി.രമേശാവും മത്സരിക്കുക. കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം ആദ്യഘട്ട പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.