കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കളാണ്. ഇതില്‍ എംഎല്‍ എ അട ക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷണം സംഘം പരിശോധി ക്കാത്തത്. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടു പ്പില്‍ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണിതെന്നും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
കൊച്ചി: ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്ന് മുന്‍ സംസ്ഥാന അ ദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാ ക്കളാണ്. ഇതില്‍ എംഎല്‍എ അടക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷ ണം സംഘം പരിശോധിക്കാത്തതെന്ന് അറിയില്ല. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണി തെന്നും അദ്ദേഹം പറഞ്ഞു.
കൊടകര പണ അപഹരണ കേസിലെ പ്രതികള്‍ സിപിഎമ്മും സിപിഐക്കാരുമാണ്. അവരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ളവരാണി വര്‍. ധര്‍മരാജന്‍ പരാതിക്കാരനാണ്. ഇവിടെ അയാളുടെ ഫോണ്‍ ലിസ്റ്റുകള്‍ മാത്രമാണ് പരിശോധി ക്കുന്നത്. ബിജെപിയെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേസ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. ബി ജെ പിയെ തകര്‍ക്കാനും ജനമധ്യത്തില്‍ കരിതേച്ചു കാണിക്കാനാണ് ശ്രമം. ബിജെ പിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് പറയാനുള്ള അര്‍ഹത കോടിയേരി ബാലകൃഷണനുണ്ടോ.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാന്‍ കഴിയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഏതെല്ലാം മാദ്ധ്യമ വിചാരണയെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. അന്വേഷണത്തില്‍ നിന്നും ഒരു ബിജെപി നേതാക്കളും ഒളിവില്‍ പോയിട്ടില്ല. പാര്‍ട്ടിയെ നശിപ്പിക്കാനാണ് കോര്‍ കമ്മിറ്റി യോഗം ചേരാന്‍ പോലും ജനാധിപത്യ രാജ്യ ത്ത് അനുമതി നല്‍കാത്തത്. ബിജെപിക്കെ തിരെ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ദുരുപയോ ഗം ചെയ്യുകയാണെന്നും കുമ്മനം കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.