Home

ബിജെപിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ; 40 ശിവസേനാ എംഎല്‍എമാരുടെ കത്ത്, നിയസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡെ

നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതായി ഡെപ്യൂ ട്ടിസ്പീക്കര്‍ക്ക് എംഎല്‍എമാര്‍ കത്ത് നല്‍കി.നിലവില്‍ 40 ശിവസേന എംഎല്‍എമാരു ടേയും പത്ത് സ്വതന്ത്രരുടേയുമടക്കം 50 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഷന്‍ഡെ വ്യക്തമാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാ റിനെ വീഴ്ത്തി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ നീക്കം ശ ക്തമാക്കി. നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എംഎല്‍എമാര്‍ കത്ത് നല്‍കി.

നിലവില്‍ 40 ശിവസേന എംഎല്‍എമാരുടേയും പത്ത് സ്വതന്ത്രരുടേയുമടക്കം 50 എംഎല്‍എമാരു ടെ പിന്തുണ തനിക്കുണ്ടെന്ന് ഷന്‍ഡെ വ്യക്തമാക്കി. ഉദ്ദവ് താക്കറെക്കൊപ്പമുള്ളര്‍ ന്യൂനപക്ഷമായെ ന്നും ഷിന്‍ഡെ പറഞ്ഞു. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിന്‍ഡെ ഇന്ന് തെരഞ്ഞെ ടുപ്പ് കമ്മീഷനെയും സമീപിച്ചേക്കും. അതേസമയം വിമത എംഎല്‍എമാര്‍ ഇപ്പോഴും ഗുവാഹത്തി യിലെ ഹോട്ടലില്‍ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയി ല്‍ തെളിയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

അതേ സമയം കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെ ക്യാമ്പിലേക്ക് പോകുന്നതിനിടെ ഉദ്ദവ് താക്കറെ ശിവസേന ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു.പ്രവര്‍ ത്തകരെ ഇറക്കി ഷിന്‍ഡെ ക്കും വിമതര്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഉദ്ദവ് ലക്ഷ്യമിടുന്നത്.ഷിന്‍ഡെയേയും അ ദ്ദേഹത്തിന് ഒപ്പമുള്ള ഏതാനും എംഎല്‍എമാരേയും അയോഗ്യരാക്കാനും ഉദ്ദവിന് പദ്ധതിയുണ്ട്. ഇതിന് കോണ്‍ഗ്രസ്,എന്‍സിപി കക്ഷികളുടെ പൂര്‍ണ പിന്തുണയുമുണ്ട്. സഭയില്‍ വിശ്വാസം തെളി യിക്കാനാകുമെന്ന് മഹാവികാസ് അഖാഡി സഖ്യം പ്രതീക്ഷിക്കുന്നുത്. വിമത ക്യാമ്പിലുള്ള ഇരുപതി ലധികം എംഎല്‍എമാര്‍ തിരികെയെത്തുമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

അതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് ഇന്ന് ദേശീയ നേതൃത്വവുമാ യി ചര്‍ച്ച നടത്തും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരു മായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ഔദ്യോഗികമായി തന്നെ ബിജെപി ഷിന്‍ഡെ യുടെയും വിമതരുടെയും പിന്തുണ തേടി യേക്കുമെന്നാണ് റിപ്പോര്‍ട്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.