മനാമ : ബഹ്‌റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സെർവിസിന്റെയും (ബികാസ് ) കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ”ദീപാവലി ഉത്സവ് 2024” നവംബർ 8ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ഇരുപതോളം ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും.
”നാനാത്വത്തിൽ ഏകത്വം” എന്ന ആപ്തവാക്യം പ്രദർശിപ്പിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക തനിമയുടെ ഭാഗമായി രംഗോലി, പൗരാണിക നാടൻ കളികൾ, വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തം , ക്ലാസ്സിക്കൽ നൃത്ത രൂപങ്ങൾ , ഫുഡ് സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടായിരിക്കും . കൂടാതെ അന്നേദിവസം വൈകുന്നേരം പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു, റിയാലിറ്റി ഷോ താരങ്ങൾ ആയ ഋതുരാജ്, ശ്രീലക്ഷ്മി , യദു കൃഷ്ണ , വയലിനിസ്റ്റ് വിഷ്ണു എസ് നായർ തുടങ്ങിയ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.
രംഗോലി മത്സരം , കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 38993561,66339323.എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. മനാമയിലെ ഗൾഫ് കോർട്ട് ഹോട്ടലിൽ വച്ച് നടന്ന പ്രത്രസമ്മേളനത്തിൽ ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോടെ, കോൺവെക്സ് മാനേജിങ് ഡയറക്ടർ അജിത് നായർ കൂടാതെ പ്രോഗ്രാം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സന്തോഷ് ആവള , സൂരജ് കുലശേഖരം , സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.