ബാങ്ക് കവര്‍ച്ചക്കെത്തിയ മൂന്ന് പേരെ അസം പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലിസ് വെടിവച്ച് കൊന്നത്
ഗുവാഹത്തി: ബാങ്ക് കവര്‍ച്ചക്കെത്തിയ മൂന്ന് പേരെ അസം പൊലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഞാ യറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലി സ് വെടിവച്ച് കൊന്നത്.
അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമമുണ്ടെന്ന് പൊലിസിന് നേ രത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ യാണ് പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി യത്. കൊള്ള സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റ ഡിയിലെടുത്തിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ കൊള്ള സംഘം എത്തിയപ്പോള്‍ ചെംഗ്മാരിയില്‍ വെച്ച് പൊലിസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലിസിന് നേരേ വെടിയുതിര്‍ക്കുകയും പൊലിസ് തിരിച്ചടിക്കുകയുമായിരുന്നുവെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് ഏറ്റുമുട്ടലില്‍ വെടിയേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതായും പൊലിസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഇരുചക്ര വാഹനങ്ങളും മൊബൈല്‍ ഫോണുകളും മറ്റു ആയുധങ്ങളും പൊലിസ് പിടിച്ചെടുത്തു. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്സിജന്‍ സിലിന്‍ഡറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മൂന്നു മാസങ്ങള്‍ക്കു മുമ്പും ഇതേ ബാങ്കില്‍ കവര്‍ച്ചാശ്രമം അരങ്ങേറിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.