Business

ബാങ്ക്‌ നിക്ഷേപത്തിന്‌ എത്രത്തോളം കവറേജ്‌ ലഭ്യമാകും?

 

നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകളിലെ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന്‌ ഇന്‍ഷുറന്‍സ്‌ ലഭ്യമാണ്‌. അതേ സമയം ഒന്നിലേറെ അക്കൗണ്ടുകള്‍ ഒരു ബാങ്കിലുണ്ടെങ്കില്‍ അത്‌ ഏത്‌ രീതിയിലാണ്‌ പരിഗണിക്കപ്പെടുക എന്നതു സംബന്ധിച്ചും നിക്ഷേപകര്‍ സംശയങ്ങളുയര്‍ത്തുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഒരു ലക്ഷം രൂപ വരെയുള്ള ബാങ്ക്‌ നിക്ഷേപത്തിന്‌ മാത്രമാണ്‌ ഇന്‍ഷുറന്‍സുള്ളത്‌. ഈ പരിധി പുതുക്കണമെന്ന വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ്‌ നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലായത്‌.

ഡെപ്പോസിറ്റിനുള്ള ഇന്‍ഷുറന്‍സ്‌ നടപ്പില്‍ വരിക രണ്ട്‌ സന്ദര്‍ഭങ്ങളിലാണ്‌. ഒരു ബാങ്ക്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും നിക്ഷേപങ്ങള്‍ തിരി കെ നല്‍കുകയും ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ്‌ ബാധകമാകുന്നു. ഒരു ബാങ്ക്‌ പുന:സംഘടിപ്പിക്കപ്പെടുകയോ മറ്റൊരു ബാങ്കുമായി ലയിക്കുകയോ ചെയ്യുമ്പോഴും ഇന്‍ഷുറന്‍സ്‌ ബാ ധകമാകാം. ഇത്തരം അവസരങ്ങളില്‍ നിക്ഷേപങ്ങള്‍ ലയിപ്പിക്കപ്പെടുന്ന ബാങ്കിലേക്ക്‌ മാ റ്റുകയാണ്‌ ചെയ്യുക.

ഡെപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ ആന്റ്‌ ക്രെഡി റ്റ്‌ ഗ്യാരന്റി കോര്‍പ്പറേഷനിലാണ്‌ ഡെപ്പോസിറ്റുകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നത്‌. ബാങ്ക്‌ ലിക്വിഡേറ്റ്‌ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ തുക നല്‍കുന്നത്‌ ഡെപ്പോസിറ്റ്‌ ഇന്‍ ഷുറന്‍സ്‌ ആന്റ്‌ ക്രെഡി റ്റ്‌ ഗ്യാരന്റി കോര്‍പ്പറേഷനാണ്‌. അതേ സമയം ഡെപ്പോസിറ്റ്‌ ഇന്‍ ഷുറന്‍സ്‌ ആന്റ്‌ ക്രെഡിറ്റ്‌ ഗ്യാരന്റി കോര്‍പ്പറേഷന്‍ നിക്ഷേപകരുമായി നേരിട്ട്‌ ഇടപാട്‌ നടത്തുന്നില്ല. ബാങ്കാണ്‌ നിക്ഷേപകര്‍ക്ക്‌ നല്‍ കേണ്ട പണം സംബന്ധിച്ച വിശദാംശങ്ങള്‍ കോര്‍പ്പറേഷന്‌ അയക്കുന്നത്‌. ഡെപ്പോസിറ്റിനുള്ള ഇന്‍ഷുറന്‍സ്‌ പ്രീമിയം അടയ്‌ക്കുന്ന തും ബാങ്ക്‌ തന്നെ. കോര്‍പ്പറേഷന്‍ ഇന്‍ഷുറന്‍സ്‌ തുക ബാങ്കിന്‌ നല്‍കുന്നു. ഇത്‌ ബാങ്ക്‌ നിക്ഷേപകര്‍ക്ക്‌ കൈമാറുന്നു.

ഡെപ്പോസിറ്റിനുള്ള ഇന്‍ഷുറന്‍സ്‌ കവറേജ്‌ മുതലും പലിശയും ഉള്‍പ്പെടെ അഞ്ച്‌ ലക്ഷം രൂപ വരെയാണ്‌. ഉദാഹരണത്തിന്‌ അ ക്കൗണ്ടില്‍ നാലര ലക്ഷം രൂപ മുതലും 50,000 രൂപ പലിശയുമുണ്ടെങ്കില്‍ മുഴുവന്‍ തുകയും നിക്ഷേപകന്‌ തിരികെ ലഭിക്കും. അഞ്ച്‌ ല ക്ഷം രൂപയുടെ ഡെപ്പോസിറ്റാണെങ്കില്‍ ആ തുകയ്‌ക്ക്‌ മാത്രമേ ഇന്‍ഷുറന്‍സ്‌ ലഭ്യമാകൂ. അതിന്റെ പലിശ ലഭ്യമാകില്ല.

ഒരു ബാങ്കില്‍ ഒരു ശാഖയിലോ പല ശാ ഖകളിലോ ആയി പല അക്കൗണ്ടുകളുണ്ടെങ്കില്‍ ഈ അക്കൗണ്ടുകളിലെ മൊത്തം തുകയ്‌ക്കായിരിക്കും അഞ്ച്‌ ലക്ഷം രൂപ വരെയു ള്ള ഇന്‍ഷുറന്‍സ്‌ ലഭ്യമാകുന്നത്‌. ഉദാഹരണത്തിന്‌ ഒരു ബാങ്കിന്റെ ഒരു ശാഖയിലോ പല ശാഖകളിലോ ആയി ഒരു ഫിക്‌സഡ്‌ ഡെപ്പോസിറ്റും ഒരു സേവിംഗ്‌സ്‌ അക്കൗണ്ടും ഒരു റെക്കറിംഗ്‌ ഡെപ്പോസിറ്റുമായി മൂന്ന്‌ അ ക്കൗണ്ടുകളുണ്ടെന്ന്‌ കരുതുക. ഈ അക്കൗണ്ടുകളില്‍ ഏഴ്‌ ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ കൂടി അഞ്ച്‌ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ കവറേജ്‌ മാത്രമേ ലഭ്യമാവുകയുള്ളൂ.

ജോയിന്റ്‌ അക്കൗണ്ടാണെങ്കിലും സമാനമായിരിക്കും പരിഗണന. ജോയിന്റ്‌ അക്കൗണ്ട്‌ ഉടമകള്‍ എത്ര പേരുണ്ടെങ്കിലും അഞ്ച്‌ ല ക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ കവറേജ്‌ മാത്ര മേ ലഭ്യമാവുകയുള്ളൂ.

അതേ സമയം വ്യത്യസ്‌ത ബാങ്കുകളിലാ ണ്‌ അക്കൗണ്ടുകളുള്ളതെങ്കില്‍ ഓരോ ബാങ്കിലെയും അക്കൗണ്ടിന്‌ അഞ്ച്‌ ലക്ഷം രൂപയുടെ കവറേജ്‌ ലഭ്യമാകും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.