Breaking News

ബഹ്‌റൈൻ പ്രതിഭ രാജ്യാന്തര പുരസ്‌കാരം ഡോ. ചന്ദ്രദാസിന്

മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുപത്തയ്യായിരം രൂപയും  ഫലകവുമടങ്ങിയതാണ് അവാർഡ്. ഡോ. ചന്ദ്രദാസ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകധർമി തിയറ്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ്.


‌കവിയും ചിന്തകനും, സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ ചെയർമാനായ  നാടക പ്രവർത്തകനായ ഡോ: സാംകുട്ടി പട്ടംകരി അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തതും ചിത്രകാരൻ കൂടിയായ  ഡോ. സാംകുട്ടി പട്ടംകരിയാണ്.
കണ്ണൂരിലെ പ്രസിദ്ധ ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമിച്ചിരിക്കുന്നത്.ഇത്തവണത്തെ 39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഖബറുകൾക്ക് പറയാനുള്ളത്: റഫീഖ് മംഗലശ്ശേരി,ഉണ്ടയുടെ പ്രേതം- വിമീഷ് മണിയൂര് ,സഖാവ്‌ അരാക്കല്‍ – മൊറാഴ സമര  നായകന്‍,ശ്രീധരന്‍ സംഘമിത്ര,ഗന്ധ ചരിതം- ശരത് ചന്ദ്രൻ. എന്‍ എന്നിവയാണ് മറ്റ് നാല് നാടകങ്ങൾ.
കേരളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് സമ്മാനിക്കും. ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡന്റ്  ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ.കെ. അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ കെ വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ സതീശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.