മനാമ: ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖലാ സാംസ്കാരിക ഉത്സവം ദിശ-2025 ന്റെ ഭാഗമായി ഗുദൈബിയ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭ സെന്ററിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് കൺവീനർ ഷനിൽ കുമാർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ പ്രതിഭയുടെ ഗുദൈബിയ യൂനിറ്റ് സെക്രട്ടറി സുരേഷ് വയനാട് അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ ഔദ്യോഗികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ശ്വേതാകുമാർ അവതാരകയായി പ്രോഗ്രാം ഏകോപിപ്പിച്ചു. മത്സരത്തിനടയിൽ ബഹ്റൈൻ ചെസ് ഫെഡറേഷന്റെ പ്രസിഡന്റ് അൻമാർ അഹ്മദി മത്സര വേദി സന്ദർശനം നടത്തിയത് മത്സരാർഥികൾക്ക് വലിയ പ്രോത്സാഹനമായി.
സാംസ്കാരികമായും വിദ്യാഭ്യാസപരമായും വളർന്നുവരുന്ന ഒരു മേഖലയായതിൽ സന്തോഷം ഉണ്ടെന്നും ഇനിയും ഇത്തരം മത്സരങ്ങൾ കൂടുതൽ സംഘടിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്റൈൻ പ്രതിഭയുടെ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് ഉപഹാരം നൽകി ആദരിച്ചു. ആറ് റൗണ്ടുകളായി നടന്ന മത്സരം വൈകീട്ട് 7.30ന് സമാപിച്ചു. തുടർന്ന് അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ ചെസ് വിജയികൾ – അണ്ടർ 16 (നവനീത് ശ്രീകാന്ത്, ആരാധ്യ റോയ്, ഋഷി എൻ), അണ്ടർ 10 (ഇഹാൻ, ഹൈന്ദവ്, എസ്തർ വിവേക്).
രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ എന്നിവർ വിജയികൾക്ക് ട്രോഫിയും മോഡലുകളും നൽകി. വിജയികൾക്ക് ട്രോഫി നൽകി സംസാരിച്ച സുബൈർ കണ്ണൂർ, ചെസ് കളിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിച്ചു. ബഹ്റൈൻ പ്രതിഭ സാംസ്കാരിക യാത്രയുടെ ഭാഗമായി നാലു മേഖലകളിൽ നടക്കുന്ന മേഖലോത്സവങ്ങളിൽ നിരവധി കലാപരിപാടികൾ ബഹ്റൈനിലെ വിവിധ സാംസ്കാരിക വേദികളിൽ നടന്നുകൊണ്ടിരിക്കുകയാണ്.
പരിപാടിയിൽവെച്ച് മനാമ മേഖല സാംസ്കാരിക ഉത്സവമായ ദിശ 2025ന്റെ ഭാഗമായി ഗുദൈബിയ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൂനിയർ ചെസ് ടൂർണമെന്റും അതുമായി സഹകരിച്ച അർജുൻസ് അക്കാദമിയുടെയും പ്രവർത്തങ്ങൾക്ക് അഭിനന്ദനമര്പ്പിച്ച് ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ, മേഖലാ സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ചെസ് ടൂർണമെന്റ് കൺവീനർ ഷനിൽ കുമാറും, അർജുൻസ് ചെസ് അക്കാദമിയുടെ ഡയറക്ടർ അർജുനും ഉപഹാരം നൽകി. ചെസ് സംഘാടക സമിതി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.