മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം സംഘടിപ്പിച്ചു. എം.പി എൻ.കെ. പ്രേമചന്ദ്രനും എം.എൽ.എ പി.ആർ. മഹേഷും മുഖ്യാതിഥികളായി പങ്കെടുത്ത ഈ ആഘോഷത്തിൽ അൻപതോളം കലാകാരന്മാർ ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓണം ഫ്യൂഷൻ ഡാൻസിൽ മുപ്പതോളം കലാകാരികൾ പങ്കെടുത്തു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ആർ.വി. ട്രേഡിങ് കമ്പനിയുടെ മേധാവി റഹിം വാവ കുഞ്ഞിന് ബി.കെ.എസ്. ബിസിനസ് ഐക്കൺ അവാർഡും ഇബ്രാഹിം അദ്ഹമിന് യങ് ബിസിനസ് ഐക്കൺ അവാർഡും സമ്മാനിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ തന്റെ പ്രസംഗത്തിൽ ബഹ്റൈൻ കേരളീയ സമാജം നടത്തുന്ന ഓണാഘോഷത്തെ പ്രശംസിച്ചു. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ഓണാഘോഷങ്ങൾക്ക് പ്രവാസി മലയാളികൾ നൽകുന്ന പ്രാധാന്യം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണപ്പുടവ മത്സരം, വിവിധ കലാപരിപാടികൾ എന്നിവയും ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് നന്ദി പ്രകാശിപ്പിച്ചു. വരും ദിവസങ്ങളിലും ശ്രാവണം 2024 ന്റെ ഭാഗമായുള്ള വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും സമാജത്തിൽ അരങ്ങേറും. സെപ്റ്റംബർ 28 നാണു സമാജത്തിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് കൊടിയിറങ്ങും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.