മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി സന്തോഷമാണ് നൽകുന്നത്. ബഹ്റൈനിൽ ചെറുതും വലുതുമായ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഓണത്തോടനുബന്ധിച്ച് അരങ്ങേറുക.
ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷചടങ്ങുകൾക്ക് ഓഗസ്റ്റ് 30 ന് ‘പിള്ളേരോണം’ എന്ന പരിപാടിയോടെയാണ് തുടക്കമായത്. നാട്ടിൽ നിന്നും നിരവധി കലാകാരന്മാർ ആണ് അടുത്ത ദിവസങ്ങളിലായി ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിൽ എത്തിച്ചേരുക. പിന്നണി ഗായിക കെ. എസ്. ചിത്ര, ഗായകരായ മധു ബാലകൃഷ്ണൻ, ജി. വേണുഗോപാൽ തുടങ്ങി ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നിര സാന്നിധ്യമായ നിരവധി കലാകാരന്മാർ ശ്രാവണത്തിനു മാറ്റ് കൂട്ടാൻ ബഹ്റൈൻ കേരളീയ സമാജത്തിൽ എത്തിച്ചേരുന്നുണ്ട്. 20 തോളം കലാപരിപാടികൾ തുടർച്ചയായ ദിവസങ്ങളിൽ ഇവിടെ നടക്കുന്നത് കൊണ്ട് തന്നെ അത് കഴിഞ്ഞുള്ള ദിവസങ്ങളാണ് മറ്റു സംഘടനകളുടെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
ബഹ്റൈനിലെ തുണിക്കടകൾ എല്ലാം പ്രത്യേക ഓണപ്പുടവകളുമായി അലങ്കരിച്ചു കഴിഞ്ഞു ഓണം വസ്ത്ര വിപണിയിൽ തന്നെയാണ് വ്യാപാരികൾ കണ്ണും നട്ടിരിക്കുന്നത്. നാട്ടിൽ നിന്ന് പ്രത്യേകം കസവുകളും കേരളാ വേഷങ്ങളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. കഥകളിയും മയിൽപ്പീലിയും മുതൽ മ്യൂറൽ ആർട്ടിന്റെ വൈവിധ്യമാർന്ന കേരളത്തനിമയുള്ള വസ്ത്രങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിയിട്ടുള്ളത്. മലയാളികൾക്കൊപ്പം തന്നെ മറ്റ് സംസ്ഥാനക്കാരും,സ്വദേശികളും ഓണവിപണിയെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.