മനാമ : ആവേശമുയർത്തി ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിന് ഇന്ത്യൻ ക്ലബിൽ സമാപനം. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ ക്ലബ് ‘ദി ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്.ബി.ഡബ്ല്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരമുണ്ട്. ടൂർണമെന്റിൽ 15 രാജ്യങ്ങളിൽനിന്ന് 140ലധികം അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തു. ബഹ്റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷൻ (ബി.ബി.എസ്.എഫ്) സെക്രട്ടറി ജനറൽ ഹെഷാം അൽ അബാസി, ട്രഷറർ ഇബ്രാഹിം കമാൽ എന്നിവർ സമാപനച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
BIS 2024 പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിച്ചു. വിവിധ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും സെമി ഫൈനലിസ്റ്റുകൾക്കും BIS 2024 ട്രോഫികളും വിതരണം ചെയ്തു. സ്പോൺസർമാർക്കും ടൂർണമെന്റ് ഉദ്യോഗസ്ഥർക്കും സംഘാടകർക്കും മെമന്റോകൾ സമ്മാനിച്ചു.ഇന്ത്യ, ബഹ്റൈൻ, ബൾഗേറിയ, ഇറാൻ, സൗദി അറേബ്യ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, പോളണ്ട്, സിംഗപ്പൂർ, സ്ലൊവാക്യ, ശ്രീലങ്ക, യു.എ.ഇ, ഉഗാണ്ട അടക്കം രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.