മനാമ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ പാനലും പങ്കെടുത്തു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പൺ ഹൗസിൽ 25 ലധികം ഇന്ത്യക്കാർ എത്തിയിരുന്നു. റമസാൻ ആശംസകൾ നേർന്നാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്കം കുറിച്ചത്. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, ലുലു, ദാന മാൾ എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 21 ന് എംബസി സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പിൽ ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. ഫെബ്രുവരി 22 ന് എപ്പിക്സ് സിനിമാസിൽ എംബസി സംഘടിപ്പിച്ച ‘ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ’ പങ്കെടുത്തതിനും അദ്ദേഹം നന്ദി അറിയിച്ചു.കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിച്ച കേസുകളിൽ ഭൂരിഭാഗവും പരിഹരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉപയോഗിച്ച് പ്രയാസം അനുഭവിക്കുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സംരക്ഷണമൊരുക്കുകയും വിഷമ ഘട്ടത്തിലുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും വിമാന ടിക്കറ്റുകളും നൽകി വരുന്നുണ്ടെന്നും എംബസി അറിയിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഐസിഡബ്ല്യുഎഫിൽ നിന്നുള്ള നിയമ സഹായവും പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ പരാതികളിൽ ചിലത് ഓപ്പൺ ഹൗസിൽ തന്നെ പരിഹരിക്കപ്പെട്ടു. മറ്റുള്ള പരാതികൾക്ക് വൈകാതെ പരിഹാരമുണ്ടാക്കുമെന്നും അംബാസഡർ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.